x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം​നി​ല​യി​ൽ കൂ​ട്ടി​രി​പ്പു​കാ​ര​നെ പ​ട്ടി ക​ടി​ച്ചു


Published: June 19, 2026 01:43 AM IST | Updated: June 19, 2026 01:43 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യെ​ത്തി​യ 17കാ​ര​നെ ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം നി​ല​യി​ലു​ള്ള ലാ​ബി​നു മു​ന്നി​ൽ പ​ട്ടി ക​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ഏ​ഴോ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ടി​യേ​റ്റ ബാ​ല​ൻ വീ​ണ്ടും ഒ​പി ടി​ക്ക​റ്റെ​ടു​ത്ത് ഏ​റെ​നേ​രം കാ​ത്തു​നി​ന്ന​തി​നു ശേ​ഷ​മാ​ണ് പ്രാ​ഥ​മി​ക ചി​കി​ത്സ​യും കു​ത്തി​വ​യ്പും ല​ഭി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത് ബാ​ല​ന്‍റെ അ​ശ്ര​ദ്ധ മൂ​ല​മാ​ണെ​ന്ന നി​ല​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പെ​രു​മാ​റി​യ​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ആ​ളു​ക​ൾ​ക്ക് ക​യ​റി​ച്ചെ​ല്ലാ​ൻ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ല​ത്തെ നി​ല​ക​ളി​ൽ പോ​ലും തെ​രു​വു​പ​ട്ടി​ക​ൾ ഇ​ഷ്ടം​പോ​ലെ ക​യ​റി​ച്ചെ​ല്ലു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ​റ​യു​ന്നു.

ഐ​സി​യു​വി​നു മു​ന്നി​ൽ പോ​ലും പ​ട്ടി​ക​ൾ എ​ത്തു​ന്നു​ണ്ട്. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ക​ൾ​നി​ല​യി​ലെ വാ​ർ​ഡു​ക​ളി​ൽ പോ​ലും നാ​യ്ക്ക​ൾ എ​ത്താ​ൻ തു​ട​ങ്ങി​യ​ത്.

Tags : hospital Nattuvishesham District News

Recent News

Corehub Up