x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ത​ന്നെ പു​സ്ത​ക​ശാ​ല​യാ​ക്കി ഒ​ര​ധ്യാ​പ​ക​ൻ

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ
Published: June 19, 2026 01:48 AM IST | Updated: June 19, 2026 01:48 AM IST

കാ​ഞ്ഞ​ങ്ങാ​ട്: വി​ല​പി​ടി​പ്പു​ള്ള നി​ർ​മാ​ണ ​സാ​മ​ഗ്രി​ക​ൾ കൊ​ണ്ട് മ​നോ​ഹ​ര​മാ​യ വീ​ടു​ക​ൾ പ​ണി​ത് അ​വ​യെ ഒ​ട്ടു​മി​ക്ക സ​മ​യ​ങ്ങ​ളി​ലും ആ​ള​ന​ക്ക​മി​ല്ലാ​തെ ഒ​ഴി​ച്ചി​ടു​ന്ന​വ​രാ​ണ് ന​മ്മ​ളി​ലേ​റെ​യും. കു​ടും​ബാം​ഗ​ങ്ങ​ൾ ജോ​ലി​ക്കും പ​ഠ​ന​ത്തി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി പ​ല വ​ഴിയ്​ക്കു പോ​കു​മ്പോ​ൾ വീ​ടു​ക​ൾ ശൂ​ന്യ​മാ​കുക​യാ​ണ്.
പ​ക്ഷേ പ​ര​പ്പ നെ​ല്ലി​യ​ടു​ക്ക​ത്തെ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​കെ. ഗോ​പ​കു​മാ​റി​ന്‍റെ വീ​ട് ഒ​രി​ക്ക​ലും അ​ങ്ങ​നെ​യാ​കില്ല. ഈ ​വീ​ടി​ന്‍റെ ജീ​വ​നും ആ​ത്മാ​വു​മെ​ല്ലാം പു​സ്ത​ക​ങ്ങ​ളാ​ണ്. ക​ഥ​യും ക​വി​ത​യും നോ​വ​ലും ബാ​ല​സാ​ഹി​ത്യ​വും എ​ന്നു​തു​ട​ങ്ങി ഗ​ഹ​ന​മാ​യ ത​ത്വ​ചി​ന്ത​ക​ളും വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​വും വ​രെ​യു​ള്ള പു​സ്ത​ക​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഈ ​വീ​ടി​ന്‍റെ വാ​യ​നാ​മു​റി​ക്കു​ള്ളി​ലി​രു​ന്ന് ന​മു​ക്ക് ലോ​കം ക​ണ്ട​റി​യാം.

വാ​യ​നാ​ദി​ന​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ പ​ല​പ്പോ​ഴും സ്കൂ​ളു​ക​ളി​ൽ പോ​ലും പു​സ്ത​ക​ശാ​ല​ക​ൾ നി​ർ​ജീ​വ​മാ​കു​ന്ന കാ​ല​ത്താ​ണ് ഈ ​അ​ധ്യാ​പ​ക​ൻ ഇ​ത്ര​യേ​റെ പു​സ്ത​ക​ങ്ങ​ൾ സ്വ​ന്ത​മാ​യി വാ​ങ്ങി വീ​ട്ടി​ലൊ​രു പു​സ്ത​ക​ശാ​ല​യൊ​രു​ക്കി​യ​ത്. എ​ണ്ണാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് എം.​കെ. ഗോ​പ​കു​മാ​റി​ന്‍റെ നെ​ല്ലി​യ​ടു​ക്ക​ത്തെ "കൃ​ഷ്ണ​ഗൃ​ഹം' എ​ന്ന വീ​ട്ടി​ലു​ള്ള​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള വാ​യ​നാ​മു​റി​യി​ലെ ഷെ​ൽ​ഫു​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ​തോ​ടെ ഏ​താ​നും വി​ഭാ​ഗം പു​സ്ത​ക​ങ്ങ​ളെ താ​ഴെ സ്വീ​ക​ര​ണ​മു​റി​യി​ലേ​ക്കു മാ​റ്റി. ഇ​പ്പോ​ൾ വീ​ട്ടി​ലേ​ക്കു ക​യ​റി​യാ​ലു​ട​ൻ ന​മ്മെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ മ​ണ​മാ​ണ്.

ഗോ​പ​കു​മാ​റി​ന്‍റെ പെ​ൻ​ഷ​ൻ തു​ക​യി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ചെ​ല​വ​ഴി​ക്കു​ന്ന​ത് പു​തി​യ പു​സ്ത​ക​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളും വാ​ങ്ങാ​നാ​ണ്. വാ​യി​ക്കു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​സ്വാ​ദ​ന​ക്കു​റി​പ്പു​ക​ളെ​ഴു​തി പു​തി​യ കാ​ല​ത്തേ​യും ഒ​പ്പം ചേ​ർ​ത്തു​നി​ർ​ത്തു​ന്നു​ണ്ട് ഈ ​അ​ധ്യാ​പ​ക​ൻ. മി​ക​ച്ച വാ​യ​ന​ക്കാ​ര​നാ​യ ഗോ​പ​കു​മാ​ർ ക​ച്ച​വ​ട താ​ത്പ​ര്യ​ങ്ങ​ളി​ല്ലാ​തെ എ​ഴു​തു​ന്ന ആ​സ്വാ​ദ​ന​ക്കു​റി​പ്പു​ക​ൾ എ​ഴു​ത്തു​കാ​ർ​ക്കും പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു.

കു​ട്ടി​ക്കാ​ല​ത്ത് വീ​ടി​നു സ​മീ​പം ക​ട ന​ട​ത്തി​യി​രു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഗോ​പാ​ലേ​ട്ട​നും വ​ഴി​വ​ക്കി​ൽ വീ​ണു​കി​ട​ക്കു​ന്ന തു​ണ്ടു​ക​ട​ലാ​സി​ലും എ​ന്തെ​ങ്കി​ലും അ​റി​വു​ണ്ടാ​കു​മെ​ന്നു പ​ഠി​പ്പി​ച്ച അ​ച്ഛ​ൻ കെ.​എ​സ്. കൃ​ഷ്ണ​പി​ള്ള​യു​മാ​ണ് വാ​യ​ന​യു​ടെ വ​ഴി​യി​ലേ​ക്ക് ത​ന്നെ ആ​ദ്യം കൈ​പി​ടി​ച്ചു​ന​ട​ത്തി​യ​തെ​ന്ന് ഗോ​പ​കു​മാ​ർ പ​റ​യു​ന്നു.
പ​ഠി​ക്കു​ന്ന കാ​ല​ത്ത് പാ​ഠ​പു​സ്ത​ക​മ​ല്ലാ​തെ മ​റ്റു പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും

വീ​ട്ടു​കാ​രു​ടെ വ​ഴ​ക്ക് കേ​ൾ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ സ്കൂ​ളി​ലെ​യും കോ​ള​ജി​ലെ​യും പ​രീ​ക്ഷ​ക​ളി​ലും പി​എ​സ്‌​സി പ​രീ​ക്ഷ​യി​ലും മി​ക​ച്ച റാ​ങ്ക് വാ​ങ്ങാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത് പ​ഠ​ന​ത്തി​നൊ​പ്പ​മു​ള്ള ആ ​വാ​യ​നാ​ശീ​ല​മാ​യി​രു​ന്നു.

അ​ഞ്ചു​വ​ർ​ഷം മു​മ്പ് സ​ർ​വീ​സി​ൽനി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും ഈ ​പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ലി​രി​ക്കു​മ്പോ​ൾ ഒ​രി​ക്ക​ലും സ​മ​യം പോ​കു​ന്ന​ത​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഗോ​പ​കു​മാ​ർ പ​റ​യു​ന്നു. വാ​യ​ന​യ്ക്കൊ​പ്പം പു​സ്ത​ക ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും പു​സ്ത​ക​ങ്ങ​ളും വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ലാ​സു​ക​ളെ​ടു​ക്കാ​നും പോ​കു​ന്നു​ണ്ട്. ല​ളി​ത​ഗാ​ന​ങ്ങ​ൾ​ക്കും ആ​ൽ​ബ​ങ്ങ​ൾ​ക്കും​വേ​ണ്ടി ഗാ​ന​ര​ച​ന​യും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.
ഗോ​പ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ പു​സ്ത​ക​ശാ​ല കാ​ണാ​ൻ അ​ടു​ത്തു​ള്ള സ്കൂ​ളു​ക​ളി​ൽ​നി​ന്നും വാ​യ​ന​ശാ​ല​ക​ളി​ൽ നി​ന്നും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഇ​വി​ടെ​യെ​ത്താ​റു​ണ്ട്. പു​തു​ത​ല​മു​റ​ക്കാ​ർ പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നും വാ​യ​ന​യി​ൽ​നി​ന്നും അ​ക​ന്നു​പോ​കു​ന്നു​വെ​ന്ന ആ​വ​ലാ​തി​ക​ൾ​ക്കി​ട​യി​ൽ ഇ​തി​ൽ കു​റ​ച്ചു കു​ട്ടി​ക​ൾ​ക്കെ​ങ്കി​ലും വാ​യ​ന​യു​ടെ സം​സ്കാ​രം ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു​ള്ള പ്രേ​ര​ണ​യാ​കാ​ൻ ത​നി​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ താ​ൻ കൃ​താ​ർ​ഥ​നാ​ണെ​ന്ന് ഗോ​പ​കു​മാ​ർ പ​റ​യു​ന്നു.

Tags : library Nattuvishesham District News

Recent News

Corehub Up