കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ. പണിക്കരുടെ അനുസ്മരണത്തോടനുബന്ധിച്ച് വായനദിനം ആചരിച്ചു. രാവിലെ കോളജ് അസംബ്ലിയുടെ ഭാഗമായി നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
അധ്യാപികയും കോളമിസ്റ്റുമായ ഡോ. ശ്യാമ ശശിധരൻ മുഖ്യാതിഥിയായി. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ജോജി കല്ലിങ്ങൽ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, ഫിനാൻസ് ഓഫീസർ ഫാ. സിബിൻ വാഴപ്പിള്ളി, റീഡേഴ്സ് ക്ലബ് കോഓർഡിനേറ്റർ ഡോ. ബി. ഷാജി, സ്റ്റുഡന്റ് കോഓർഡിനേറ്റർ ജാൻവി ജോബി എന്നിവർ സന്നിഹിതരായി.