x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി​യു​ടെ ശോ​ച​നീ​യ​ാവ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​റ്റ​യാ​ൾസ​മ​രം


Published: June 19, 2026 12:45 AM IST | Updated: June 19, 2026 12:45 AM IST

ചാ​ല​ക്കു​ടി: മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ശോ​ച​നീ​യ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ഒ​റ്റ​യാ​ൾ​സ​മ​രം. ജ​യ​ൻ ജോ​സ​ഫ് പ​ട്ട​ത്താ​ണ് ക​ണ്ണു​മൂ​ടി​ക്കെ​ട്ടി സ​മ​രം​ന​ട​ത്തി​യ​ത്.

ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട​തി​യി​ൽ​നി​ന്നു ഹൈ​വേ​യു​ടെ ഭാ​ഗ​ത്ത് പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് എ​ത്ര​യും​പെ​ട്ടെ​ന്ന് എ​ല്ലാ കോ​ട​തി​ക​ളും മാ​റ്റ​ണ​മെ​ന്നാ​ണ് ആ​ദ്യ​ത്തെ ആ​വ​ശ്യം. എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി കോ​ട​തി​യു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. ഇ​രി​ക്കാ​നോ, നി​ൽ​ക്കാ​നോ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​ട​തി​ക്ക​കം ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ താ​വ​ള​മാ​ണ്.
മ​ജി​സ്ട്രേ​റ്റ് ഇ​രി​ക്കു​ന്ന കോ​ട​തി​യി​യു​ടെ മു​ക​ളി​ലെ വാ​ർ​ക്ക ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു വീ​ഴു​ക​യാ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​റ​ഞ്ഞു​വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ലു​ക​ൾ. ടോ‌​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ളോ, കു​ടി​വെ​ള്ള​മോ​യി​ല്ല. ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കോ​ട​തി സ​മു​ച്ച​യം എ​ത്ര​യും​വേ​ഗം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

Tags : one-man

Recent News

Corehub Up