x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ബി​യ​ര്‍കു​പ്പി​കൊ​ണ്ട് കു​ത്തി​ക്കൊ​ല്ലാ​ന്‍ശ്ര​മി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍


Published: June 19, 2026 12:43 AM IST | Updated: June 19, 2026 12:43 AM IST

കൊ​ട​ക​ര: മു​റി​യി​ല്‍ വൈ​കി​യെ​ത്തി​യ​തി​നെ ചോ​ദ്യം​ചെ​യ്ത വൈ​രാ​ഗ്യ​ത്തി​ല്‍ ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ബി​യ​ര്‍ കു​പ്പി​കൊ​ണ്ട് കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഒ​ഡീ​ഷ ഗ​ഞ്ചം ജി​ല്ല​യി​ലെ താ​ലി​യം​പാ​ലി സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ന്‍ ന​ഹ​ക്(29) എ​ന്ന​യാ​ള്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നും ഒ​ഡീ​ഷ ഗ​ഞ്ചം ജി​ല്ല ഘോ​ഡാ​പാ​ലി സ്വ​ദേ​ശി​യു​മാ​യ തൂ​ഫാ​ന്‍ നാ​യി​ക്(35) എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. സ്ഥാ​പ​ന​ത്തി​ന​ടു​ത്ത് ത​ന്നെ​യു​ള്ള മു​റി​യി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​തി​യാ​യ തൂ​ഫാ​ന്‍ നാ​യി​ക് രാ​ത്രി വൈ​കി മു​റി​യി​ലെ​ത്തു​ന്ന​ത് നാ​രാ​യ​ണ്‍ ന​ഹ​ക് ചോ​ദ്യം​ചെ​യ്തി​രു​ന്നു.

ബു​ധനാ​ഴ്ച രാ​ത്രി 11.30 ഓ​ടെ താ​മ​സ​സ്ഥ​ല​ത്തി​ന് പു​റ​ത്തു​വച്ച് ഇ​രു​വ​രും ത​മ്മി​ല്‍ വീ​ണ്ടും ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും നാ​രാ​യ​ണ​ന്‍ ന​ഹ​കി​നെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ തൂ​ഫാ​ന്‍ നാ​യി​ക് പൊ​ട്ടി​യ ബി​യ​ര്‍ കു​പ്പി​യെ​ടു​ത്ത് ക​ഴു​ത്തി​ല്‍ കു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​രാ​യ​ണ്‍ ന​ഹ​ക് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കൊ​ട​ക​ര പോ​ലീ​സ് എ​സ് ഐ ​രാ​ധാ​കൃ​ഷ്ണ​ന്‍, ജി​എ​എ​സ്ഐ​മാ​രാ​യ ഗോ​കു​ല​ന്‍, ഷി​ജു, ജി. ​എ​സ​സി​പി​ഒ മാ​രാ​യ ര​ജീ​ഷ്, സ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : arrested Nattuvishesham District News

Recent News

Corehub Up