മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയിൽ ബിജെപി-കോൺഗ്രസ് സംഘർഷത്തിനിടെ ബിജെപി സ്ഥാനാർഥിയുടെ അനന്തരവൻ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
മിതെൻ ചൗധരി (21) ആണു കൊല്ലപ്പെട്ടത്. മെഹ്സാന കോർപറേഷനിലെ നാലാം വാർഡ് ബിജെപി സ്ഥാനാർഥിയുടെ അനന്തരവനാണ് ചൗധരി. നാലു പേരാണ് ചൗധരിയെ ആക്രമിച്ചത്.