Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Party

ത​മി​ഴ്‌​നാ​ട്ടി​ൽ വീ​ണ്ടും സ​സ്പെ​ൻ​സ്‍? കെ. ​അ​ണ്ണാ​മ​ലൈ രം​ഗ​ത്തേ​ക്ക്; പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​മെ​ന്ന് സൂ​ച​ന

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​നും മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ. ​അ​ണ്ണാ​മ​ലൈ സം​സ്ഥാ​ന​ത്ത് പു​തി​യൊ​രു ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ജൂ​ൺ 4-ലെ ​ത​ന്‍റെ ജ​ന്മ​ദി​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ പു​തി​യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള ആ​ളു​ക​ളെ​യും യു​വാ​ക്ക​ളെ​യും ഒ​ന്നി​പ്പി​ച്ച് വ​ലി​യൊ​രു വോ​ള​ന്‍റി​യ​ർ ശൃം​ഖ​ല കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ഈ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

'മ​ക്ക​ൾ ശ​ക്തി ഇ​യ​ക്കം' എ​ന്നാ​യി​രി​ക്കും പു​തി​യ സം​ഘ​ട​ന​യു​ടെ പേ​രെ​ന്നും, ഇ​ത് ഭാ​വി​യി​ൽ ഒ​രു പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ണ്. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തെ ചൂ​ടു​പി​ടി​പ്പി​ക്കു​ന്ന ഈ ​വാ​ർ​ത്ത​യോ​ട് പ്ര​തി​പ​ക്ഷം ഇ​തി​ന​കം പ്ര​തി​ക​രി​ച്ചു ക​ഴി​ഞ്ഞു. കോ​ൺ​ഗ്ര​സ് എം.​പി കാ​ർ​ത്തി പി. ​ചി​ദം​ബ​രം ത​ന്‍റെ എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ, "ത​മി​ഴ്‌​നാ​ട്ടി​ൽ മ​റ്റൊ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി കൂ​ടി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു, രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​കു​ന്നു" എ​ന്ന് കു​റി​ച്ചു.

അ​തേ​സ​മ​യം, അ​ണ്ണാ​മ​ലൈ​യെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളോ​ട് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നോ​ജ് പി. ​സെ​ൽ​വം പ്ര​തി​ക​രി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്: "പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​ള്ള ബ​ഹു​മാ​ന​വും താ​ല്പ​ര്യ​വും കൊ​ണ്ടാ​ണ് അ​ണ്ണാ​മ​ലൈ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​ത്. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കേ​ണ്ട​ത് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹ​ത്തെ ആ​ർ​ക്കും ചോ​ദ്യം ചെ​യ്യാ​നാ​കി​ല്ല."

ക​ർ​ണാ​ട​ക കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കാ​ല​ത്ത് 'സി​ങ്കം' എ​ന്ന വി​ളി​പ്പേ​ര് നേ​ടി​യ അ​ണ്ണാ​മ​ലൈ, എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ത്തി​നും ഐ​ഐ​എം ല​ഖ്‌​നൗ​വി​ലെ എം​ബി​എ പ​ഠ​ന​ത്തി​നും ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് 2020-ലാ​ണ് അ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം എ​ൽ. മു​രു​ഗ​ൻ കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തോ​ടെ ത​മി​ഴ്‌​നാ​ട് ബി​ജെ​പി​യു​ടെ അ​മ​ര​ത്തേ​ക്ക് അ​ണ്ണാ​മ​ലൈ നി​യോ​ഗി​ക്ക​പ്പെ​ട്ടു.

പി​ൽ​ക്കാ​ല​ത്ത് പാ​ർ​ട്ടി​യി​ൽ നി​ന്ന് ത​ഴ​യ​പ്പെ​ട്ടെ​ങ്കി​ലും ഫീ​നി​ക്സ് പ​ക്ഷി​യെ​പ്പോ​ലെ അ​ണ്ണാ​മ​ലൈ മ​ട​ങ്ങി​വ​രു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ വി​ശ്വ​സി​ക്കു​ന്ന​ത്. പു​തി​യ സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി. 

Latest News

Corehub Up