ബേൽഡംഗ: തൃണമൂൽ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഹുമയൂൺ കബീർ എംഎൽഎ ജനത ഉന്നായൻ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചു.
മൂർഷിദാബാദ് ജില്ലയിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മോസ്ക് നിർമിക്കാൻ തറക്കല്ലിട്ടതിന്റെ പേരിലാണ് കബീറിനെ സസ്പെൻഡ് ചെയ്തത്.
മമത ബാനർജിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണു തന്റെ ദൗത്യമെന്ന് ബേൽഡംഗയിൽ വാർത്താസമ്മേളനത്തിൽ കബീർ പറഞ്ഞു. ബംഗാളിലെ 294 മണ്ഡലങ്ങളിൽ 135ൽ മത്സരിക്കുമെന്ന് ഇദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Tags : New party