Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nhai

'മണ്ണിടിച്ചിലിന് കാരണം ഡിസൈൻ പാളിച്ച': ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

കണ്ണൂർ: എളയാവൂരിലുണ്ടായ മണ്ണിടിച്ചിലിന് കാരണം റോഡ് നിർമാണത്തിലെ ഡിസൈൻ പാളിച്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023ൽ സമാനമായ രീതിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലത്ത് വിദഗ്ധ പരിശോധന നടത്തണം. ഇനിയൊരു അപകടം ഉണ്ടാകാൻ ഇടയാക്കരുതെന്നും അടിയന്തരമായി ഇതിനുള്ള പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് എളയാവൂരിൽ ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് അമർന്നത്. അതേസമയം, പ്രദേശത്ത് ദേശീയപാത അതോറിറ്റിയും കരാറുകാരും ചേർന്നുള്ള സുരക്ഷാ പരിശോധന തുടങ്ങി.

National

വാഹനങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന സാങ്കേതികവിദ്യ ഇന്ത്യയില്‍ ഉടൻ വരും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ 2026 അവസാനത്തോടെ നടപ്പാക്കുമെന്ന് കേന്ദ്രം. ഇന്‍റർനെറ്റിന്‍റെ ആവശ്യമില്ലാതെ വാഹനങ്ങള്‍ തമ്മില്‍ സിഗ്‌നലുകള്‍ കൈമാറി അപകട മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനമാണിത്

പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്ക് പിന്നില്‍നിന്ന് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കുന്നതും കനത്ത മൂടല്‍മഞ്ഞില്‍ വന്‍ അപകടങ്ങള്‍ ഉണ്ടാവുന്നതും തടയാന്‍ ഇത് സഹായിക്കും. ഇതിനായി വാഹനങ്ങളില്‍ സിം കാര്‍ഡിന് സമാനമായ ഒരു ഉപകരണം സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഈ ഉപകരണം എല്ലാ ദിശകളില്‍നിന്നും (360 ഡിഗ്രി) അടുത്തുവരുന്ന വാഹനങ്ങള്‍ കണ്ടെത്തി റിയല്‍ ടൈം അലര്‍ട്ട് നല്‍കും.

സുരക്ഷിത ദൂരം പാലിക്കേണ്ടതിനെക്കുറിച്ചും റോഡരികിലുള്ള ഈ സംവിധാനം മുന്നറിയിപ്പ് നല്‍കും. 2026 അവസാനത്തോടെ ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. പുതിയ വാഹനങ്ങളില്‍ ആരംഭിച്ച് ഘട്ടംഘട്ടമായാകും പദ്ധതി നടപ്പാക്കുക. പദ്ധതിച്ചെലവ് ഏകദേശം 5000 കോടി രൂപയാണ്. ഈ സാങ്കേതികവിദ്യയിലൂടെ ഇന്ത്യന്‍ റോഡുകളിലെ സുരക്ഷ ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

Kerala

‘ടേബിള്‍-ടോപ് റെഡ് മാര്‍ക്കിംഗ്’ സംവിധാനവുമായി എന്‍എച്ച്എഐ

കോ​​ഴി​​ക്കോ​​ട്: വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന പാ​​ത​​ക​​ളി​​ല്‍ മൃ​​ഗ​​ങ്ങ​​ള്‍ വാ​​ഹ​​ന​​മി​​ടി​​ച്ചു ചാ​​കു​​ന്ന​​തു ത​​ട​​യാ​​ന്‍ പു​​തി​​യ സം​​വി​​ധാ​​ന​​വു​​മാ​​യി നാ​​ഷ​​ണ​​ല്‍ ഹൈ​​വേ​​സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (എ​​ന്‍എ​​ച്ച്എ​​ഐ).

ഇ​​ന്ത്യ​​യി​​ലാ​​ദ്യ​​മാ​​യി മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ വീ​​രാം​​ഗ​​ന ദു​​ര്‍ഗാ​​വ​​തി ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന ദേ​​ശീ​​യ​​പാ​​ത​​യി​​ലാ​​ണ് രാ​​ജ്യ​​ത്തെ ആ​​ദ്യ ‘ടേ​​ബി​​ള്‍-​​ടോ​​പ് റെ​​ഡ് മാ​​ര്‍ക്കിം​​ഗ്’ സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ലൂ​​ടെ (പ​​ഴ​​യ നൗ​​റ​​ദേ​​ഹി സ​​ങ്കേ​​തം) ക​​ട​​ന്നു​​പോ​​കു​​ന്ന 11.96 കി​​ലോ​​മീ​​റ്റ​​ര്‍ ഹൈ​​വേ പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടു കി​​ലോ​​മീ​​റ്റ​​ര്‍ മ​​ല​​മ്പാ​​ത​​യി​​ലാ​​ണു സു​​ര​​ക്ഷാ സം​​വി​​ധാ​​നം.

ദു​​ബാ​​യി​​ലെ ഷെ​​യ്ഖ് സാ​​യി​​ദ് റോ​​ഡി​​ല്‍നി​​ന്ന് പ്ര​​ചോ​​ദ​​നം ഉ​​ള്‍ക്കൊ​​ണ്ടും അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചു​​മാ​​ണ് പു​​തി​​യ സം​​വി​​ധാ​​നം ന​​ട​​പ്പാ​​ക്കി​​യ​​ത്. അ​​പ​​ക​​ട​​മേ​​ഖ​​ല​​യാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ പാ​​ത​​യി​​ല്‍ അ​​ഞ്ചു മി​​ല്ലി​​മീ​​റ്റ​​ര്‍ ക​​ന​​മു​​ള്ള തെ​​ര്‍മോ​​പ്ലാ​​സ്റ്റി​​ക് ചു​​വ​​ന്ന പ്ര​​ത​​ല​​മാ​​ണ് സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ വ​​ന്യ​​ജീ​​വി-​​സം​​വേ​​ദ​​ന​​ക്ഷ​​മ​​ത​​യു​​ള്ള, അ​​പ​​ക​​ട സാ​​ധ്യ​​ത​​യു​​ള​​ള ഭാ​​ഗ​​ത്തേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ക​​യാ​​ണെ​​ന്ന മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍കു​​ന്ന​​താ​​ണ് ടേ​​ബി​​ള്‍ ടോ​​പ് റെ​​ഡ് മാ​​ര്‍ക്കിം​​ഗ്. റോ​​ഡി​​ല്‍നി​​ന്നു ചെ​​റു​​താ​​യി ഉ​​യ​​ര്‍ത്തി​​യ ഈ ​​പ്ര​​ത​​ല​​ത്തി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ പ്ര​​വേ​​ശി​​ക്കു​​മ്പോ​​ള്‍ വാ​​ഹ​​ന​​ത്തി​​ലു​​ള്ള​​വ​​ര്‍ക്കു ചെ​​റി​​യ തോ​​തി​​ല്‍ അ​​സ്വ​​സ്ഥ​​ത​​യു​​ണ്ടാ​​കും. ഇ​​ത് സ്വാ​​ഭാ​​വി​​ക​​മാ​​യും വേ​​ഗം കു​​റ​​യ്ക്കാ​​ന്‍ ഡ്രൈ​​വ​​ര്‍മാ​​രെ പ്രേ​​രി​​പ്പി​​ക്കും.

റോ​​ഡു​​ക​​ളി​​ല്‍ സ്ഥാ​​പി​​ക്കു​​ന്ന റം​​മ്പി​​ള്‍ സ്ട്രി​​പ്പു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് പു​​തി​​യ സം​​വി​​ധാ​​ന​​ത്തി​​ന് ശ​​ബ്ദം കു​​റ​​വാ​​ണെ​​ന്നാ​​ണു ദേ​​ശീ​​യ​​പാ​​ത അ​​ഥോ​​റി​​റ്റി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. ടേ​​ബി​​ള്‍ ടോ​​പ് റെ​​ഡ് മാ​​ര്‍ക്കിം​​ഗ് കൂ​​ടാ​​തെ, 11.96 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്തി​​ല്‍ മൃ​​ഗ​​ങ്ങ​​ള്‍ സ​​ഞ്ച​​രി​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി 25 അ​​ടി​​പ്പാ​​ത​​ക​​ള്‍ ഒ​​രു​​ക്കി​​യി​​ട്ടു​​മു​​ണ്ട്.

മൃ​​ഗ​​ങ്ങ​​ള്‍ റോ​​ഡി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന​​തു ത​​ട​​യു​​ന്ന​​തി​​നാ​​യി ഹൈ​​വേ​​യു​​ടെ ഇ​​രു​​വ​​ശ​​ത്തും തു​​ട​​ര്‍ച്ച​​യാ​​യി ചെ​​യി​​നു​​ക​​ള്‍ യോ​​ജി​​പ്പി​​ച്ചു​​ള്ള വേ​​ലി​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​സം​​വി​​ധാ​​നം വി​​ജ​​യ​​ക​​ര​​മാ​​ണെ​​ന്നു ക​​ണ്ടാ​​ല്‍ മ​​റ്റു വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്കാ​​നാ​​ണ് ദേ​​ശീ​​യ​​പാ​​ഥ അ​​ഥോ​​റി​​റ്റി​​യു​​ടെ നീ​​ക്കം.

കോ​​ഴി​​ക്കോ​​ട്- ബം​​ഗ​​ളൂ​​രു ദേ​​ശീ​​യ​​പാ​​ത 677ല്‍ ​​ബ​​ന്ദി​​പ്പുര്‍ ക​​ടു​​വാ​​സ​​ങ്കേ​​ത​​ത്തി​​നു​​ള്ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന റോ​​ഡി​​ല്‍ വ​​ന്യ​​ജീ​​വി​​ക​​ള്‍ വാ​​ഹ​​ന​​മി​​ടി​​ച്ചു ചാ​​കു​​ന്ന​​ത് ത​​ട​​യാ​​നെ​​ന്ന പേ​​രി​​ലാ​​ണ് രാ​​ത്രി ഒ​​ന്‍പ​​തു മു​​ത​​ല്‍ രാ​​വി​​ലെ ആ​​റു​​വ​​രെ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഭാ​​വി​​യി​​ല്‍ ഈ ​​പാ​​ത​​യി​​ലും പു​​തി​​യ സം​​വി​​ധാ​​നം ഏ​​ര്‍പ്പെ​​ടു​​ത്തി​​യേ​​ക്കും.

Kerala

കൊ​ട്ടി​യ​ത്ത് ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വം; എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് യോ​ഗം ചേ​രും.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ, പ്രോ​ജ​ക്ട് ഹെ​ഡ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ‌‌

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ വി​ദ​ഗ്ദ്ധ സം​ഘം ഉ​ട​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ക​രാ​ർ ക​മ്പ​നി​യാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്ഷ​നോ​ട് എ​ൻ​എ​ച്ച്എ​ഐ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച കൊ​ട്ടി​യം മൈ​ല​ക്കാ​ട് മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്ന് സൈ​ഡ് വാ​ളും സ​ർ​വീ​സ് റോ​ഡും ത​ക​ർ​ന്ന അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചെ​ങ്കി​ലും വീ​ഴ്ച​യി​ല്ലെ​ന്നാ​യി​രു​ന്നു ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ മ​റു​പ​ടി.

National

ദേശീയപാതകളിൽ മൊബൈൽ സുരക്ഷാ മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ അ​വ​ബോ​ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ടെ​ലി​കോം അ​ധി​ഷ്ഠി​ത സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി ദേ​ശീ​യ പാ​താ അ​ഥോ​റി​റ്റി (എ​ൻ​എ​ച്ച്എ​ഐ).

ദേ​ശീ​യ പാ​താ ശൃം​ഖ​ല​യി​ലു​ട​നീ​ളം വി​ന്യ​സി​ക്കു​ന്ന​തി​നാ​യി എ​ൻ​എ​ച്ച്എ​ഐ രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​കോം ക​ന്പ​നി​യാ​യ റി​ല​യ​ൻ​സ് ജി​യോ​യു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.

അ​പ​ക​ട​സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ങ്ങ​ൾ, അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​ക്ക​ളു​ള്ള റോ​ഡു​ക​ൾ, മൂ​ട​ൽ​മ​ഞ്ഞ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ, അ​ടി​യ​ന്ത​ര വ്യ​തി​ച​ല​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം യാ​ത്ര​ക്കാ​ർ​ക്ക് മൊ​ബൈ​ൽ മു​ഖേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം.

റോ​ഡു​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ എ​സ്എം​എ​സ്, വാ​ട്സ്ആ​പ്പ്, അ​തീ​വ മു​ൻ​ഗ​ണ​ന കോ​ളു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രി​ലേ​ക്കെ​ത്തു​ക.

എ​ൻ​എ​ച്ച്എ​ഐ​യു​ടെ അ​ടി​യ​ന്ത​ര ഹെ​ൽ​പ്‌​ലൈ​ൻ ന​ന്പ​റാ​യ 1033, ’രാ​ജ്മാ​ർ​ഗ്യാ​ത്ര’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി പു​തി​യ സം​വി​ധാ​നം ഘ​ട്ടം​ഘ​ട്ട​മാ​യി സം​യോ​ജി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചി​ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹൈ​വേ​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം ന​ട​പ്പി​ലാ​ക്കു​ക. പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്പോ​ൾ മ​റ്റ് ടെ​ലി​കോം ക​ന്പ​നി​ക​ളെയും സ​ഹ​ക​രി​പ്പിക്കു​ം.

Latest News

Corehub Up