Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North America

America

നോർത്ത് അമേരിക്കയിലും തൂഫാൻ തരംഗം

ന്യൂയോർക്ക്: പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​പ്ര​ദ​മാ​യ ഭ​ക്ഷ​ണ ക്ര​മ​വും, വ്യാ​യാ​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം - യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ദ്യ​ത്തി​ന്റെ​യും മ​യ​ക്കു മ​രു​ന്നി​ന്‍റെ​യും പ്ര​ചാ​ര​ണം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച അഞ്ച് കി​ലോ മീ​റ്റ​ർ ഓ​ട്ടം - ഫി​റ്റ് ഫോ​ർ​വേ​ർ​ഡ് 5K സെ​പ്റ്റം​ബ​ർ പ​ന്ത്ര​ണ്ടാം തി​യ​തി ഗ്ലെ​ൻ​വ്യൂ​വി​ൽ വ​ച്ച് ന​ട​ന്നു.

കേ​ര​ളാ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് മു​ഖ്യ അ​തി​ഥി​യാ​യി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. കേ​ര​ളാ ഗ​വ​ണ്മെ​ന്‍റ് മ​യ​ക്കു മ​രു​ന്ന് വ്യാ​പ​ന​ത്തി​നെ​തി​രെ ന​ട​ത്തി വ​രു​ന്ന ശ​ക്ത​മാ​യി പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടും, അ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ന്ത്രി സ​ഭ​യു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​ച്ചേ​ർ​ന്ന ശ്രീ ​മോ​ൻ​സ് ജോ​സ​ഫി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി പ​രി​പാ​ടി​യു​ടെ പേ​ര് 'തൂ​ഫാ​ൻ 5K' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യും എ​ന്ന സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചു.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം ആ​ണെ​ന്നും, കേ​ര​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി സ​മാ​ന ആ​ശ​യ​ങ്ങ​ളും പ്ര​വാ​സി​ക​ളു​ടെ അ​നു​ഭ​വ സ​മ്പ​ത്തും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും ഉ​ത്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

ഷി​ക്കാ​ഗോ അ​തി​രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഓ​ട്ട​ത്തി​ൽ പ​ങ്ക് ചേ​ർ​ന്നും, സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും പ​രി​പാ​ടി​യി​ൽ പ​ങ്കു ചേ​ർ​ന്ന്. ഇ​ല്ലി​നോ​യി​സ് സ്റ്റേ​റ്റ് റെ​പ്രെ​സെ​ന്റ​റ്റീ​വ് കെ​വി​ൻ ഓ​ലി​ക്ക​ൽ റ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലി​ൻ​സ​ൺ കൈ​ത​മ​ല റേ​സ് ഡ​യ​റ​ക്ട​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു.

ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രൊ​ഫെ​ഷ​ണ​ൽ​സ്, റെ​സ്‌​പെ​രി​റ്റോ​റി തെ​റാ​പി​സ്റ്റ​സ്, റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ്, സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് തു​ട​ങ്ങി ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൊ​ഫെ​ഷ​ണ​ൽ​സി​ന്‍റെ സം​ഘ​ട​ന​ക​ൾ ഒ​ന്ന് ചേ​ർ​ന്നാ​ണ് പ്ര​ഥ​മ മ​ല​യാ​ളീ 5K ഒ​രു​ക്കി​യ​ത്.

വി​ജ​യി​ക​ൾ​ക്ക് സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ൺ​സ​ർ ചെ​യ്ത ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും മോ​ൻ​സ് ജോ​സ​ഫ് വി​ത​ര​ണം ചെ​യ്തു. ഇ​തു വ​ഴി സ​മാ​ഹ​രി​ച്ച തു​ക ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന മ​ല​യാ​ളീ സം​രം​ഭ​മാ​യ ചോ​സ​ൺ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ല്ലി​നോ​യി​സ് എ​ന്ന സം​ഘ​ട​ന​ക്ക് ബി​ഷ​പ് ജോ​യ് ആ​ല​പ്പാ​ട്ട് കൈ​മാ​റി. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​സി​മി ജോ​സ​ഫ് (INAI) മ​ജോ ഓ​ട്ട​പ്പ​ള്ളി (ARPOKO) ടോം ​ജോ​സ് (MARC) സോ​ണി പോ​ൾ (MRA) ലി​ൻ​സ​ൺ കൈ​ത​മ​ല (ISWAI) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ളാ​ണ് വ​ലി​യ ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

NRI

കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ന്‍റെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പുതിയ നേ​തൃ​നി​ര നി​ല​വി​ൽ വ​ന്നു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മാ​ത്യു ജോ​ർ​ജ് (ഷി​ക്കാ​ഗോ, പ്ര​സി​ഡ​ന്‍റ്), കോ​ശി സ്ക​റി​യ (സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ, വൈ​സ് പ്ര​സി​ഡ​ന്‍റ്), ഏ​ബ്ര​ഹാം ജോ​ർ​ജ് (അ​ല​ബാ​മ, സെ​ക്ര​ട്ട​റി), അ​നി​ൽ ജോ​സ​ഫ് മാ​ത്യു (സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ, ട്ര​ഷ​റ​ർ).

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: വ​ർഗീ​സ് ജോ​ർ​ജ് (അ​റ്റ്ലാന്‍റാ), അ​ല​ക്സാ​ണ്ട​ർ മാ​ത്യു (ഷോ​ണി ക​ൻ​സാ​സ്), സാ​റാ​മ്മ ജോ​ൺ മാ​ത്യു (ഹൂ​സ്റ്റ​ൺ)

യു​എ​സ്എയി​ലും കാ​ന​ഡ​യി​ലു​മു​ള്ള എ​ല്ലാ കാ​തോ​ലി​ക്കേ​റ്റ് കോ​ളജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന് കൂ​ട്ടാ​യ്മ ശ​ക്ത​മാ​ക്കു​ന്നതി​നു സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു ജോ​ർ​ജ് - 630 865 4118, ഏ​ബ്ര​ഹാം ജോ​ർ​ജ് - 334 275 1106, അ​നി​ൽ ജോ​സ​ഫ് മാ​ത്യു - 209 624 6555.

NRI

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക ധ്യാ​നം ഹൂ​സ്റ്റ​ണി​ൽ സ​മാ​പി​ച്ചു

ഹൂ​സ്റ്റ​ൺ: സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള വൈ​ദീ​ക​രു​ടെ ധ്യാ​നം ഒ​ക്‌​ടോ​ബ​ർ 23, 24, 25 തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ൺ സെ​ന്‍റ് ബേ​സി​ൽ​സ് സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​നും പാ​ത്രി​യ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മോ​ർ തീ​ത്തോ​സ് യ​ൽ​ദോ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ റ​വ.​ഫാ. എ.​പി. ജോ​ർ​ജ്, റ​വ.​ഫാ. സ​ജി മ​ർ​ക്കോ​സ്, റ​വ.​ഡോ. ബി​ന്നി ഫി​ലി​പ്പ് നെ​ടും​പു​റ​ത്ത് (വി​കാ​രി, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മ​ല​ങ്ക​ര കാ​ത്തോ​ലി​ക്ക പ​ള്ളി), താ​ര ഓ​ല​പ്പ​ള്ളി, റ​വ.​ഫാ. ബേ​സി​ൽ എ​ബ്രാ​ഹം എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up