x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​ന സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

പി.പി. ചെറിയാൻ
Published: March 4, 2026 08:04 AM IST | Updated: March 4, 2026 08:04 AM IST

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​ന സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ 2026-29 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ലൂ​ടെ ന​ട​ന്നതെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ഫെ​ബ്രു​വ​രി 26ന് ​വൈ​കി​ട്ട് 5ന് ന്യൂ​യോ​ർ​ക്കി​ലെ സി​നാ​യ് സെ​ന്‍ററിൽ ന​ട​ന്നു.

ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ അ​ഭി​. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​യ​ൽ സാ​മു​വ​ൽ തോ​മ​സ്, സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പ് വൈ​സ് പ്ര​സി​ഡ​ന്റും വ​ര​ണാ​ധി​കാ​രി​യു​മാ​യ റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ന്ന​ത്.

സെ​ക്ര​ട്ട​റി: ഡോ. ​തോ​മ​സ് ജോ​സ് (ന്യൂ​യോ​ർ​ക്ക്), ട്ര​ഷ​റ​ർ: മി​സ്റ്റ​ർ സാ​മു​വ​ൽ ചാ​ക്കോ (ന്യൂ​യോ​ർ​ക്ക്)
ഭ​ദ്രാ​സ​ന അ​സം​ബ്ലി പ്ര​തി​നി​ധി: മി​സ്റ്റ​ർ ഈ​ശോ മാ​ളി​യേ​ക്ക​ൽ (ഡാ​ള​സ്) എ​ന്നി​വ​രാ​ണ് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ.

അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ദ്രാ​സ​ന​ത്തി​ലെ മു​തി​ർ​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യെ ന​യി​ക്കാ​ൻ ഈ ​പു​തി​യ സ​മി​തി നേ​തൃ​ത്വം ന​ൽ​കും. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഭ​ദ്രാ​സ​ന നേ​തൃ​ത്വം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags : North America Europe Marthoma Diocese elects

Recent News

Corehub Up