x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോർത്ത് അമേരിക്കയിലും തൂഫാൻ തരംഗം

ടോണി പൊങ്ങാനാ
Published: September 14, 2026 11:38 AM IST | Updated: September 14, 2026 11:38 AM IST

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​പ്ര​ദ​മാ​യ ഭ​ക്ഷ​ണ ക്ര​മ​വും, വ്യാ​യാ​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം - യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ദ്യ​ത്തി​ന്റെ​യും മ​യ​ക്കു മ​രു​ന്നി​ന്റെ​യും പ്ര​ചാ​ര​ണം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച 5 കി​ലോ മീ​റ്റ​ർ ഓ​ട്ടം - ഫി​റ്റ് ഫോ​ർ​വേ​ർ​ഡ് 5K സെ​പ്റ്റം​ബ​ർ പ​ന്ത്ര​ണ്ടാം തി​യ​തി ഗ്ലെ​ൻ​വ്യൂ​വി​ൽ വ​ച്ച് ന​ട​ന്നു.

കേ​ര​ളാ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് മു​ഖ്യ അ​തി​ഥി​യാ​യി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. കേ​ര​ളാ ഗ​വ​ണ്മെ​ന്‍റ് മ​യ​ക്കു മ​രു​ന്ന് വ്യാ​പ​ന​ത്തി​നെ​തി​രെ ന​ട​ത്തി വ​രു​ന്ന ശ​ക്ത​മാ​യി പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടും, അ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ന്ത്രി സ​ഭ​യു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​ച്ചേ​ർ​ന്ന ശ്രീ ​മോ​ൻ​സ് ജോ​സ​ഫി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി പ​രി​പാ​ടി​യു​ടെ പേ​ര് 'തൂ​ഫാ​ൻ 5K' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യും എ​ന്ന സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചു.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം ആ​ണെ​ന്നും, കേ​ര​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി സ​മാ​ന ആ​ശ​യ​ങ്ങ​ളും പ്ര​വാ​സി​ക​ളു​ടെ അ​നു​ഭ​വ സ​മ്പ​ത്തും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും ഉ​ത്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

ഷി​ക്കാ​ഗോ അ​തി​രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഓ​ട്ട​ത്തി​ൽ പ​ങ്ക് ചേ​ർ​ന്നും, സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും പ​രി​പാ​ടി​യി​ൽ പ​ങ്കു ചേ​ർ​ന്ന്. ഇ​ല്ലി​നോ​യി​സ് സ്റ്റേ​റ്റ് റെ​പ്രെ​സെ​ന്റ​റ്റീ​വ് കെ​വി​ൻ ഓ​ലി​ക്ക​ൽ റ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലി​ൻ​സ​ൺ കൈ​ത​മ​ല റേ​സ് ഡ​യ​റ​ക്ട​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു.

ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രൊ​ഫെ​ഷ​ണ​ൽ​സ്, റെ​സ്‌​പെ​രി​റ്റോ​റി തെ​റാ​പി​സ്റ്റ​സ്, റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ്, സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് തു​ട​ങ്ങി ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൊ​ഫെ​ഷ​ണ​ൽ​സി​ന്‍റെ സം​ഘ​ട​ന​ക​ൾ ഒ​ന്ന് ചേ​ർ​ന്നാ​ണ് പ്ര​ഥ​മ മ​ല​യാ​ളീ 5K ഒ​രു​ക്കി​യ​ത്.

വി​ജ​യി​ക​ൾ​ക്ക് സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ൺ​സ​ർ ചെ​യ്ത ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും മോ​ൻ​സ് ജോ​സ​ഫ് വി​ത​ര​ണം ചെ​യ്തു. ഇ​തു വ​ഴി സ​മാ​ഹ​രി​ച്ച തു​ക ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന മ​ല​യാ​ളീ സം​രം​ഭ​മാ​യ ചോ​സ​ൺ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ല്ലി​നോ​യി​സ് എ​ന്ന സം​ഘ​ട​ന​ക്ക് ബി​ഷ​പ്പ് ജോ​യ് ആ​ല​പ്പാ​ട്ട് കൈ​മാ​റി. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​സി​മി ജോ​സ​ഫ് (INAI) മ​ജോ ഓ​ട്ട​പ്പ​ള്ളി (ARPOKO) ടോം ​ജോ​സ് (MARC) സോ​ണി പോ​ൾ (MRA) ലി​ൻ​സ​ൺ കൈ​ത​മ​ല (ISWAI) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ളാ​ണ് വ​ലി​യ ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : north america ministermonsjoseph toofan 5ktrailrun

Recent News

Corehub Up