ചാലകുടി: മാസാവസാനമായിട്ടും റേഷൻകടകളിൽ ഇനിയും റേഷൻ എത്തിയില്ല. ഏപ്രിൽ മാസത്തേയും മേയ് മാസത്തേയും റേഷൻ സാധനങ്ങൾ ഒരുമിച്ചു കൊടുക്കും എന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ചാലക്കുടി താലൂക്കിൽ മാസം അവസാനിക്കാറായിട്ടും കടകളിൽ റേഷൻ സാധനങ്ങൾ എത്തിയിട്ടില്ല. ഭൂരിഭാഗം കടകളും കാലിയായി കിടക്കുകയാണ്. കരാറുകാരന്റെ അനാസ്ഥയാണ് ഇതിനു കാരണം.
ചാലക്കുടി താലൂക്കിൽ മലക്കപ്പാറ, വരന്തരപ്പിള്ളി തുടങ്ങിയ വനമേഖലകൾ ഉൾപ്പെടുന്ന താലൂക്ക് ആണ്. ചാലക്കുടി താലൂക്കിൽ 183 റേഷൻ കടകൾ ഉണ്ട്. ഇതിൽ 74 കടകളിലാണ് ഇതുവരെ റേഷൻഎത്തിച്ചിട്ടുള്ളത്. ബാക്കി നൂറിൽ കൂടുതൽ കടകളിൽ റേഷൻ എത്തിയിട്ടില്ല. കരാറുകാരന്റെ കൈയിൽ വണ്ടികൾ ഇല്ലാത്തതാണ് റേഷൻ വൈകാൻ കാരണം. എത്രയും പെട്ടെന്ന് കാർഡ് ഉടമകൾകു റേഷൻ കിട്ടാൻ വേണ്ട സാഹചര്യം ഉണ്ടാകണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഭാരവാഹികളായ ജിന്നി ഫ്രാൻസിസ്, കെ. കെ. പങ്കജാക്ഷൻ ബെൻസൺ കണ്ണൂകാടൻ, ജോബി തോമസ്, സുന്ദരൻ മാള, എ.കെ. ജെയ്സൺ, എം.കെ. സുനിൽ എന്നിവർ പ്രസംഗിച്ചു.