x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ എ​ത്തി​യി​ല്ല: ജ​ന​ങ്ങ​ൾ വ​ല​യു​ന്നു


Published: April 26, 2026 07:05 AM IST | Updated: April 26, 2026 07:05 AM IST

ചാല​കു​ടി: മാ​സാ​വ​സാ​ന​മാ​യി​ട്ടും റേ​ഷ​ൻക​ട​ക​ളി​ൽ ഇ​നി​യും റേ​ഷ​ൻ എ​ത്തി​യി​ല്ല. ഏ​പ്രി​ൽ മാ​സ​ത്തേ​യും മേയ്‌ മാ​സ​ത്തേ​യും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ഒ​രു​മി​ച്ചു കൊ​ടു​ക്കും എ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ചാ​ല​ക്കു​ടി താ​ലൂ​ക്കി​ൽ മാ​സം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ക​ട​ക​ളി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​യി​ട്ടി​ല്ല.​ ഭൂ​രി​ഭാ​ഗം ക​ട​ക​ളും കാ​ലി​യാ​യി കി​ട​ക്കു​ക​യാ​ണ്. ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണ് ഇ​തി​നു കാ​ര​ണം.

ചാ​ല​ക്കു​ടി താ​ലൂക്കി​ൽ മ​ല​ക്ക​പ്പാ​റ, വ​ര​ന്ത​ര​പ്പി​ള്ളി തു​ട​ങ്ങി​യ വ​നമേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന താ​ലൂ​ക്ക് ആ​ണ്.​ ചാ​ല​ക്കു​ടി താ​ലൂ​ക്കി​ൽ 183 റേ​ഷ​ൻ ക​ട​ക​ൾ ഉ​ണ്ട്. ഇ​തി​ൽ 74 ക​ട​ക​ളി​ലാ​ണ് ഇ​തുവ​രെ റേ​ഷ​ൻ​എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ബാ​ക്കി നൂ​റി​ൽ കൂ​ടു​ത​ൽ ക​ട​ക​ളി​ൽ റേ​ഷ​ൻ എ​ത്തി​യി​ട്ടി​ല്ല. ക​രാ​റു​കാ​ര​ന്‍റെ കൈ​യി​ൽ വ​ണ്ടി​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് റേ​ഷ​ൻ വൈ​കാ​ൻ കാ​ര​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് കാ​ർ​ഡ് ഉ​ട​മ​ക​ൾ​കു റേ​ഷ​ൻ കി​ട്ടാ​ൻ വേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് റേ​ഷ​ൻ ഡീലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ളാ​യ ജി​ന്നി ഫ്രാ​ൻ​സി​സ്, കെ. ​കെ. പ​ങ്ക​ജാ​ക്ഷ​ൻ ബെ​ൻ​സ​ൺ ക​ണ്ണൂ​കാ​ട​ൻ, ജോ​ബി തോ​മ​സ്, സു​ന്ദ​ര​ൻ മാ​ള, എ.കെ. ജെ​യ്സ​ൺ, എം.കെ. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Ration has not arrived

Recent News

Corehub Up