Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Odisha Police

ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി എം​ബി​എ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം. ഗം​ഗാ​പ​ദ സ്വ​ദേ​ശി ദീ​പ​ക് പ്ര​ധാ​ൻ (67) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​ണ് പി​ടി​യി​ലാ​യ ദീ​പ​ക് പ്ര​ധാ​ൻ. ഏ​പ്രി​ൽ 24ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. എ​ന്നാ​ൽ അ​തീ​വ സു​ര​ക്ഷ​യു​ള്ള വ​നി​താ ഹോ​സ്റ്റ​ലി​ൽ പു​റ​ത്തു​നി​ന്നും ഒ​രാ​ൾ എ​ങ്ങ​നെ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന​ത് ഉ​ൾ​പ്പെ​ടെ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

 

Latest News

Corehub Up