ഭുവനേശ്വർ: ഒഡീഷയിൽ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഗംഗാപദ സ്വദേശി ദീപക് പ്രധാൻ (67) ആണ് പിടിയിലായത്.
പലചരക്ക് വ്യാപാരിയാണ് പിടിയിലായ ദീപക് പ്രധാൻ. ഏപ്രിൽ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഛത്തീസ്ഗഡ് സ്വദേശിനിയായ വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാൽ അതീവ സുരക്ഷയുള്ള വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നും ഒരാൾ എങ്ങനെ അതിക്രമിച്ചു കയറിയെന്നത് ഉൾപ്പെടെ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
Tags : odisha bhuvaneswar crime news odisha police