Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overgrown

Alappuzha

കോ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ വെ​​​​​​​​ള്ള​​​​​​​​ത്തി​​​​​​​​ലാ​​​​​​​​കു​​​​​​​​ന്നു; കാ​​ടു​​ക​​യ​​റി ടൂ​​​​​​​​റി​​​​​​​​സം അ​​​​​​​​മ​​​​​​​​നി​​​​​​​​റ്റി സെ​​​​​​​​ന്‍റ​​​​​​​​ർ

ച​മ്പ​ക്കു​ളം: യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ന്ദ്ര​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ടൂ​റി​സം അ​മി​നി​റ്റി സെ​ന്‍റ​ർ നോ​ക്കു​കു​ത്തി​യാ​യി. ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലു​ള്ള മൂ​ന്നാ​റ്റി​ൻ മു​ഖ​ത്തെ ടൂ​റി​സം അ​മ​നി​റ്റി സെ​ന്‍റ​റാ​ണ് ന​ട​ത്തി​പ്പി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം കാ​ടു​ക​യ​റു​ന്ന​ത്. കു​ട്ട​നാ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ പേ​രി​ൽ മു​ട​ക്കു​ന്ന കോ​ടി​ക​ൾ വെ​ള്ള​ത്തി​ലാ​കു​ന്ന​തി​ന് അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ത്.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കോ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കോ യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​താ​കു​ക​യാ​ണ് കു​ട്ട​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മി​ച്ച ടൂ​റി​സം അ​മ​നി​റ്റി സെ​ന്‍റ​റു​ക​ളും ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലു​ക​ളും. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ആ​വ​ശ്യം.

ച​മ്പ​ക്കു​ളം, പു​ല്ല​ങ്ങ​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള അ​മി​നി​റ്റി സെ​ന്‍റ​റു​ക​ളു​ണ്ട്. ഈ ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യാ​ൽ കു​ട്ട​നാ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​കും. വി​ദേ​ശ-​ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കും.

പ്രാ​ദേ​ശി​ക​മാ​യി പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തോ​ടൊ​പ്പം കാ​ർ​ഷി​ക വി​നോ​ദ​സ​ഞ്ചാ​രം, മോ​ട്ടോ​ർ ബോ​ട്ട് ടൂ​റി​സം എ​ന്നി​വ​യി​ൽ വ​ലി​യ മാ​റ്റം വ​രും. പു​തി​യ ഗ്രാ​മീ​ണ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കാ​നും ക​ഴി​യും.

ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ക്കി മാ​റ്റാ​വു​ന്ന​താ​ണ് ഈ ​അ​മി​നി​റ്റി സെ​ന്‍റ​ർ. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ​യും, കു​ട്ട​നാ​ട് എം​എ​ൽ​എ​യു​ടെ​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും നാ​ട്ടു​കാ​രും.

Latest News

Corehub Up