പാലാ: കനത്ത ചൂടില്‍ നാടെങ്ങും ഇഴജന്തുക്കളുടെ ശല്യം വര്‍ധിക്കുമ്പോള്‍ താലൂക്കിന്റെ ഭരണകേന്ദ്രമായ മിനി സിവില്‍ സ്റ്റേഷന് പരിസരം കാടുകയറിക്കിടക്കുന്നു. കാടുകയറിക്കിടക്കുന്ന നാട്ടിലെ പ്രദേശങ്ങളും പാതയോരങ്ങളും വെട്ടിത്തെളിക്കുമ്പോഴാണ് സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ നടപടിയില്ലാത്തത്.
മിനി സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന എത്തുന്നവർ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങള്‍ക്കു സമീപമാണ് കാടുകയറിയിരിക്കുന്നത്.
പാര്‍ക്ക് ചെയ്തു പോകുന്നവാഹനങ്ങൾക്കുള്ളിൽ ഇഴജന്തുക്കള്‍ പ്രവേശിക്കാൻ സാധ്യത ഏറെയാണ്. മിനി സിവില്‍ സ്റ്റേഷന്റെയും വിവിധ കെട്ടിടങ്ങളുടെയും തുറന്നുകിടക്കുന്ന ജനാലയ്ക്കുള്ളിലൂടെ ഓഫീസിനകത്തേക്ക് ഇഴജന്തുക്കള്‍ പ്രവേശിക്കാനുള്ള സാധ്യതയുമുണ്ട്.ഈ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴാണ് മിനി സിവിൽ സ്റ്റേഷൻ പരിസരം കാടുകയറിക്കിടക്കുന്നത്.