Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padma Bhushan

എച്ച്.കെ. ദുവ അന്തരിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പ​​ദ്മ​​ഭൂ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വു​​​മാ​​​യ എ​​​ച്ച്.​​​കെ. ദു​​​വ (88) അ​​​ന്ത​​​രി​​​ച്ചു. പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി ക​​​ഴി​​​ഞ്ഞ മൂ​​​ന്നാ​​​ഴ്ച​​​യാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ലോ​​​ധി റോ​​​ഡി​​​ലു​​​ള്ള ശ്മ​​​ശാ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കും.

‘ഹി​​​ന്ദു​​​സ്ഥാ​​​ൻ ടൈം​​​സി”ന്‍റെ എ​​​ഡി​​​റ്റ​​​ർ, ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സി​​​ന്‍റെ​​​യും, ദ ​​​ട്രൈ​​​ബ്യൂ​​​ണി​​​ന്‍റെ​​​യും എ​​​ഡി​​​റ്റ​​​ർ ഇ​​​ൻ ചീ​​​ഫ്, ടൈം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ അ​​​ഡ്‌​​​വൈ​​​സ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടാ​​​യി മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തു നി​​​റ​​​ഞ്ഞു​​​നി​​​ന്ന ദു​​​വെ, അ​​​ട​​​ൽ ​ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി, എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ എ​​​ന്നീ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ മാ​​​ധ്യ​​​മ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠിച്ചി‌​​​ട്ടു​​​ണ്ട്.

രാ​ഷ‌്ട്ര​പ​തി​യു​ടെ നാ​മ​നി​ർ​ദേ​ശ​ത്തി​ലൂ​ടെ 2009ൽ ​രാ​ജ്യ​സ​ഭ​യി​ലെ​ത്തി. 2015 വ​രെ ഉ​പ​രി​സ​ഭ​യി​ൽ തു​ട​ർ​ന്നു. രാ​​​ജ്യ​​​സു​​​ര​​​ക്ഷ, വി​​​ദേ​​​ശ​​​കാ​​​ര്യം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്ക് നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 2008ൽ ​​​പ​​ദ്മ​​​ഭൂ​​​ഷ​​​ൺ ന​​​ൽ​​​കി രാ​​​ജ്യം ആ​​​ദ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 2001-2003 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ അം​​​ബാ​​​സ​​​ഡ​​​റാ​​​യും അ​​​ദ്ദേ​​​ഹം ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു.

ദു​​​വെ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, ശി​​​രോ​​​മ​​​ണി അ​​​കാ​​​ലി​​​ദ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ഖ്ബീ​​​ർ സിം​​​ഗ് ബാ​​​ദ​​​ൽ, ശ​​​ശി ത​​​രൂ​​​ർ എം​​​പി, രാ​​​ഷ്‌​​​ട്രീ​​​യ-​​​സാ​​​മൂ​​​ഹ്യ​​​രം​​​ഗ​​​ത്ത പ്ര​​​മു​​​ഖ​​​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​​​ട​​​ങ്ങി നിരവധിപ്പേർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

National

വി.എസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ അഭിമാനനേട്ടമാണ് കേരളം കൈവരിച്ചത്.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസിന് മരണാനന്തരബഹുമതിയായാണ് പദ്മവിഭൂഷൺ നൽകുന്നത്.

പത്മവിഭൂഷൺ ലഭിച്ച അഞ്ച് പേരിൽ മുന്ന് പേരും മലയാളികളാണ്. ഇവർക്കു പുറമേ വയലിനിസ്റ്റ് എൻ. രാജം, നടൻ ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം) എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചത്.

ചലച്ചിത്ര നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.

എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കയിൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. 

Latest News

Corehub Up