കൊച്ചി: എറണാകുളത്ത് എച്ച്വണ് എന്‍വണ്‍ ബാധിച്ച് ഒരു മരണം. പാലാരിവട്ടം സ്വദേശിനിയാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇവർക്ക് എച്ച്വണ് എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്.
നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച്വൺ എന്‍വണ്‍ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് നാല് ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്.
പിന്നീടാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്വണ് എന്‍വണ്‍ സ്ഥിരീകരിച്ചത്.