Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palestinian

ച​രി​ത്രത്തെ മാ​റ്റി​യെ​ഴു​തി​യ വെ​ടി​യൊ​ച്ച: അബ്ദുള്ള രാജാവിന്‍റെ വധവും മ​ധ്യ​പൂ​ർ​വേ​ഷ്യയുടെ അസ്തമിച്ച സ​മാ​ധാ​ന​സ്വ​പ്ന​ങ്ങ​ളും

രക്തരൂക്ഷിതമായ ചരിത്രമാണ് മധ്യപൂർവേഷ്യയുടേത്. കൂട്ടക്കൊലകൾക്കും പലായനങ്ങൾക്കും ആ ഭൂപ്രദേശം നിത്യസാക്ഷി. കൂട്ടികളുടെയും സ്ത്രീകളുടെയും കൂട്ടക്കരച്ചിലിന്‍റെ ഭൂപടം. ലോകത്തിനുമുന്നിൽ ചോരയിറ്റുന്ന ആ ദേശത്തിന് അതിസന്പന്നമായ ഭൂതകാലവുമുണ്ട്. ആ മരുദേശത്ത് സമാധാനത്തിന്‍റെ സൂര്യോദയത്തിനായി അക്ഷീണം യത്നിച്ച ഒരു നായകനുണ്ടായിരുന്നു. ജോ​ർ​ദാൻ ഭ​ര​ണാ​ധി​കാ​രി​യാ​യിരുന്ന അ​ബ്ദു​ള്ള ഒ​ന്നാ​മ​ൻ രാ​ജാ​വ്. എന്നാൽ, തീവ്രമതഭ്രാന്തിന്‍റെ ഇരയായി, അദ്ദേഹം മണ്ണിൽ വീണുപിടഞ്ഞപ്പോൾ, ഇരുൾ പടർന്നത് സമാധാനത്തിന്‍റെ സൂര്യോദയം കാത്തിരുന്ന മനുഷ്യമനസുകളിലാണ്.

 

1951 ജൂ​ലൈ 20. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ജെ​റു​സ​ലേ​മി​ലെ അ​ൽ-​അ​ഖ്സ മ​സ്ജി​ദി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു ജോ​ർ​ദാ​ന്‍റെ (അ​ന്ന് ട്രാ​ൻ​സ്ജോ​ർ​ദാ​ൻ) ഭ​ര​ണാ​ധി​കാ​രി​യാ​യ അ​ബ്ദു​ള്ള ഒ​ന്നാ​മ​ൻ രാ​ജാ​വ്. ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്ന, ആ 69-​കാ​ര​നു​നേ​രേ ഒ​രു യു​വാ​വ് തു​ട​രെ​ത്തു​ട​രെ വെ​ടി​യു​തി​ർ​ത്തു. അ​ബ്ദു​ള്ള രാ​ജാ​വി​ന്‍റെ നെ​ഞ്ചി​ലേ​ക്കു വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ രാ​ജാ​വ് നി​ലം​പൊ​ത്തി.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ന്ന​വി​ടെ അ​ര​ങ്ങേ​റി​യ​ത്. ആ ​വെ​ടി​യു​ണ്ട​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​നെ​ടു​ക്കു​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല, പ​തി​റ്റാ​ണ്ടു​ക​ളാ​യി ര​ക്ത​രൂ​ഷി​ത​മാ​യി തു​ട​രു​ന്ന അ​റ​ബ്-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​ന്ത്യം കു​റി​ക്കാ​ൻ ശേ​ഷി​യു​ണ്ടാ​യി​രു​ന്ന, ലോ​കം പ്ര​തീ​ക്ഷയോ​ടെ ക​ണ്ടി​രു​ന്ന സ​മാ​ധാ​ന​ശ്ര​മം​കൂ​ടി​യാ​ണ് പൊ​ലി​ഞ്ഞ​ത്.

പാ​ല​സ്തീ​ൻ​കാ​ര​നാ​യ മു​സ്ത​ഫ ഷു​ക്രി അ​ഷു ആ​യി​രു​ന്നു ഘാ​ത​ക​ൻ. 21 വ​യ​സു​ള്ള ആ ​തു​ന്ന​ൽ​ക്കാ​ര​നെ രാ​ജാ​വി​ന്‍റെ അം​ഗ​ര​ക്ഷ​ക​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ വെ​ടി​വ​ച്ചു​കൊ​ന്നു. എ​ന്നാ​ൽ, പി​ന്നീ​ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന​ക​ളാ​ണ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. അ​ബ്ദു​ള്ള രാ​ജാ​വി​ന്‍റെ വ​ധ​ത്തി​നു പി​ന്നി​ൽ വ​ലി​യ ശ​ക്തി​ക​ളു​ടെ ക​റു​ത്ത ക​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ജെ​റു​സ​ലേ​മി​ലെ മു​ൻ മു​ഫ്തി​യാ​യി​രു​ന്ന അ​മീ​ൻ അ​ൽ-​ഹു​സൈ​നി​യ്ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടാ​യി​രു​ന്നു. ഔ​പ​ചാ​രി​ക​മാ​യ മ​ത​പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത, പ​ണ്ഡി​ത​ന​ല്ലാ​ത്ത അ​ൽ-​ഹു​സൈ​നി, തീ​വ്ര അ​റ​ബ് ദേ​ശീ​യ​ത​യും അ​ന്ധ​മാ​യ ജൂ​ത​വി​രു​ദ്ധ​ത​യും പ്ര​ച​രി​പ്പി​ക്കു​ന്നവരിൽ പ്ര​ധാ​നി​യാ​യി​രു​ന്നു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ഇ​യാ​ൾ ബെ​ർ​ലി​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. അതിക്രൂരനായ ജർമൻ ഭരണാധികാരി അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​റു​മാ​യും നാ​സി നേതാക്കളിലെ ഉന്നതന്മാരിലൊരാളായ ഹെ​ൻ​റി​ച്ച് ഹിം​ല​റു​മാ​യും അൽ ഹുസൈനിക്കു ബന്ധമുണ്ടായിരുന്നു. അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​റു​ടെ നാ​സി ജ​ർ​മ​നി​യി​ലെ ഈ കൊടുംക്രൂരൻ, ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജൂ​ത​ന്മാ​രെ​യും മ​റ്റു വി​ഭാ​ഗ​ക്കാ​രെ​യും കൊ​ന്നൊ​ടു​ക്കി​യ ഹോ​ളോ​കോ​സ്റ്റ് എ​ന്ന കൂ​ട്ട​ക്കൊ​ല​യു​ടെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നായിരുന്നു.

യു​ദ്ധ​ത്തി​നു​ശേ​ഷം, അ​ബ്ദു​ള്ള രാ​ജാ​വ് ജെ​റു​സ​ലേ​മി​ൽ പു​തി​യൊ​രു മു​ഫ്തി​യെ നി​യ​മി​ച്ച​തോ​ടെ അ​ൽ-​ഹു​സൈ​നി​ക്ക് രാ​ജാ​വി​നോ​ടു​ള്ള ശ​ത്രു​ത വ​ർ​ധി​ച്ചു. ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര​പ​ര​മാ​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു രാ​ജാ​വ് തു​ട​ക്ക​മി​ട്ട​തു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​കു​മെ​ന്നു മ​നസി​ലാ​ക്കി​യതോടെയാ​ണ് അൽ ഹുസൈനി രാജാവിനെ വധിക്കാൻ തീരുമാനിക്കുന്നത്.

അ​റ​ബ് വി​പ്ല​വം
1882-ൽ ​ മ​ക്ക​യി​ലാ​ണ് അ​ബ്ദു​ള്ള ജ​നി​ച്ച​ത്. മ​ക്ക​യി​ലെ ഷ​രീ​ഫിന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​നാ​യ അ​ദ്ദേ​ഹം, പ്ര​ഭു​കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു വ​ള​ർ​ന്ന​ത്. ക​വി​ത​യി​ലും ഖു​റാ​ൻ പ​ഠ​ന​ത്തി​ലും പാണ്ഡിത്യം നേടിയ അദ്ദേഹം 1908-ൽ ​കു​ടും​ബ​ത്തോ​ടൊ​പ്പം കോ​ൺ​സ്റ്റാ​ന്‍റി​നോ​പ്പി​ളി​ലേ​ക്ക് (ഇ​സ്താം​ബു​ൾ) മാ​റി.

ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തിൽ (1914-18) ഒ​ട്ടോ​മ​ൻ സാ​മ്രാ​ജ്യം ജർമനി, ഓസ്ട്രിയ, ബൾഗേറിയ കേന്ദ്രശക്തികൾക്കൊപ്പമായിരുന്നു. ഒ​ട്ടോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​നെ​തി​രേ ബ്രി​ട്ടന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ അ​റ​ബ് വി​പ്ല​വ​ത്തി​ൽ അ​ബ്ദു​ള്ള​യും സ​ഹോ​ദ​ര​ൻ ഫൈ​സ​ലും നി​ർണാ​യ​ക പ​ങ്കു വ​ഹി​ച്ചു. പാ​ൻ-​അ​റ​ബ് രാ​ജ്യം സ്ഥാ​പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ സ്വ​പ്നം. തു​ട​ർ​ന്ന്, 1921-ലെ ​മി​ഡി​ൽ ഈ​സ്റ്റ് കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ബ്രി​ട്ട​ൻ അ​ബ്ദു​ള്ള​യെ ട്രാ​ൻ​സ്ജോ​ർ​ദാ​ൻ അ​മീ​ർ ആ​യി അം​ഗീ​ക​രി​ച്ചു.

Editorial

തീവ്രവാദം കെടുത്തുന്ന പലസ്‌തീൻ സ്വ‌പ്നങ്ങൾ

ഭീ​ഷ​ണി​യി​ല്ലാ​ത്തൊ​രു രാ​ജ്യം ഉ​റ​പ്പാ​യാ​ൽ പ​ല​സ്തീ​നി​ക​ളു​ടെ​യും ഇ​സ്രേ​ലി​ക​ളു​ടെ​യും പ്ര​ശ്നം തീ​രും. പ​ക്ഷേ, ഹ​മാ​സി​നു വേ​ണ്ട​ത്, ലോ​ക​മാ​കെ​യു​ള്ള ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റാ​ണ്.

ഏ​തു ദുഃ​ഖ​മാ​ണു കൂ​ടു​ത​ൽ ഭാ​ര​പ്പെ​ട്ട​ത്, വീ​ടി​ല്ലാ​ത്ത​വ​ന്‍റെ​യോ രാ​ജ്യ​മി​ല്ലാ​ത്ത​വ​ന്‍റെ​യോ? വീ​ടി​ല്ലാ​ത്ത​വ​ന്‍റെ ദുഃ​ഖം അ​തു ല​ഭി​ക്കു​ന്ന​തോ​ടെ തീ​രും. പ​ക്ഷേ, രാ​ജ്യ​മി​ല്ലാ​ത്ത​വ​നു വീ​ടു കി​ട്ടി​യാ​ലും ഉ​റ​പ്പു​ള്ള വാ​സ​ഗേ​ഹ​മാ​കി​ല്ല. അ​ന്യ​ഥാ​ബോ​ധം വി​ട്ടൊ​ഴി​യാ​ത്ത മു​റി​ക​ളി​ൽ അ​വ​ൻ തി​രി​ഞ്ഞും മ​റി​ഞ്ഞും കി​ട​ക്കും. ഭീ​ഷ​ണി​യി​ല്ലാ​ത്തൊ​രു രാ​ജ്യം ഉ​റ​പ്പാ​യാ​ൽ പ​ല​സ്തീ​നി​ക​ളു​ടെ​യും ഇ​സ്രേ​ലി​ക​ളു​ടെ​യും പ്ര​ശ്നം തീ​രും.

പ​ക്ഷേ, ഹ​മാ​സി​ന്, മ​റ്റേ​തൊ​രു ഇ​സ്‌​ലാ​മി​ക ഭീ​ക​രപ്ര​സ്ഥാ​ന​ത്തെ​യും​പോ​ലെ യ​ഹൂ​ദ​രും ക്രി​സ്ത്യാ​നി​ക​ളു​മി​ല്ലാ​ത്തൊ​രു ലോ​കം കി​ട്ടി​യേ തീ​രൂ. അ​തു​കൊ​ണ്ടാ​ണ് ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ക്കാ​ത്ത ഒ​രു​ട​ന്പ​ടി​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ വ​ന്ന​യു​ട​നെ ഇ​സ്ര​യേ​ലി​ന്‍റെ വാ​ദ​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ഒ​റ്റു​കാ​രെ​ന്നു സം​ശ​യി​ക്കു​ന്ന സ്വ​ന്തം ജ​ന​ത്തെ പോ​ലും ഹ​മാ​സ് നി​ര​ത്തി​നി​ർ​ത്തി പ​ര​സ്യ​മാ​യി കൊ​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഐ​ക്യ​ദാ​ർ​ഢ്യ​ക്കാ​രൊ​ഴി​കെയുള്ള ലോ​കം ക​ണ്ടു. വി​വി​ധ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ “അ​ല്ലാ​ഹു അ​ക്ബ​ർ’’ വി​ളി​ച്ച് ക്രൈ​സ്ത​വ​രെ കൊ​ന്നൊ​ടു​ക്കു​ന്ന അ​തേ രീ​തി. ഗാ​സ സ​ങ്കീ​ർ​ണ​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞെ​ന്നു ട്രം​പ് പ​റ​ഞ്ഞാ​ൽ തീ​രു​ന്ന​ത​ല്ല ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം.

ക​ഴി​ഞ്ഞ​ദി​വ​സം, പ​ടി​ഞ്ഞാ​റ​ൻ ഗാ​സ​യി​ലെ സ​ബ്ര​യെ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ലെ നി​ര​ത്തി​ലേ​ക്ക് ഹ​മാ​സ് ഏ​ഴോ എ​ട്ടോ പേ​രെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​വ​രു​ന്പോ​ൾ ഏ​റെ ദൂ​രെ​യ​ല്ലാ​തെ ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ ത​ട​വു​കാ​രെ വെ​ടി​നി​ർ​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ​ര​സ്പ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​സ്ര​യേ​ൽ ബ​ന്ധം ആ​രോ​പി​ച്ചാ​ണ് സ്വ​ന്തം ജ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ആ ​മ​നു​ഷ്യ​രെ ക​ണ്ണു​ക​ൾ മൂ​ടി​ക്കെ​ട്ടി കൈ​ക​ൾ പി​ന്നി​ൽ ബ​ന്ധി​ച്ച് മു​ട്ടി​ന്മേ​ൽ നി​ർ​ത്തി​യ​ത്.

പി​ന്നി​ൽ​ നി​ന്ന ഹ​മാ​സ് ഭീ​ക​ര​ർ അ​വ​രു​ടെ ശി​ര​സി​നു പി​ന്നി​ൽ നി​റ​യൊ​ഴി​ച്ച​ത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ൾ​ക്കൂ​ട്ട​ത്തെ സാ​ക്ഷി​യാ​ക്കി​യാ​ണ്. ഈ ​ഭീ​ക​ര​രും അ​തു​ക​ണ്ട് “അ​ല്ലാ​ഹു ‍അ​ക്ബ​ർ’’ വി​ളി​ക്കു​ന്ന കാ​ണി​ക​ളും ത​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് ഇ​സ്ര​യേ​ൽ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ ഹ​മാ​സ് ത​ന്നെ പ്ര​ച​രി​പ്പി​ച്ച​താ​ണ്. പ​ല​സ്തീ​നി​ക​ളും ഹ​മാ​സ് വി​രു​ദ്ധ​രു​മാ​യ നി​ര​വ​ധി ദു​ഗ്‌​മു​ഷ് ഗോ​ത്ര​ക്കാ​രെ​യും ഹ​മാ​സ് കൊ​ന്നു​ക​ഴി​ഞ്ഞു. ഹ​മാ​സ് പു​റ​ത്തു​വി​ടു​ന്ന​ത​ല്ലാ​തെ യ​ഥാ​ർ​ഥ ക​ണ​ക്കൊ​ന്നും ആ​ർ​ക്കു​മ​റി​യി​ല്ല.

ഗാ​സ​യി​ലും ലി​ബി​യ​യി​ലും നൈ​ജീ​രി​യ​യി​ലും ഇ​റാ​നി​ലും ഇ​റാ​ക്കി​ലു​മൊ​ക്കെ ഭീ​ക​ര​ർ തു​ട​രു​ന്ന ഈ ​ന​ര​ഹ​ത്യ ക​ണ്ടി​ട്ടും ഭീ​ക​ര​ർ​ക്കു ‘സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി’ പ​ട്ടം കൊ​ടു​ക്കു​ന്ന​വ​രു​ണ്ട്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ചൂ​ട​റി​യാ​ത്ത​തു​കൊ​ണ്ടു മാ​ത്ര​മ​ല്ല, അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ സാ​ധ്യ​ത​ക​ൾ അ​റി​യു​ന്ന​തു​കൊ​ണ്ടു​മാ​ണ്. ഹ​മാ​സി​ന് ഭ​ര​ണ​പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത​തും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അം​ഗീ​ക​രി​ച്ച​തു​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഹ​മാ​സി​നെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് അ​സാ​ധ്യ​മാ​ണെ​ന്ന് ഗാ​സ വെ​ളി​പ്പെ​ടു​ത്തു​ന്നു.

തീ​വ്ര​വാ​ദ​ത്തെ തീ​വ്ര​വാ​ദ​മെ​ന്നു വി​ളി​ക്കാ​തി​രി​ക്കു​ക​യും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന ലാ​ഭം ഇ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പുരാ​ഷ്‌​ട്രീ​യ​ത്തി​ലെ നീ​ക്കു​പോ​ക്കു​ക​ൾ ത​ന്നെ​യാ​ണ​ത്. പ​ക്ഷേ, ഹ​മാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു വ​ച്ചു​നീ​ട്ടു​ന്ന പി​ന്തു​ണ, കേ​ര​ള​ത്തി​ന്‍റെ ഇ​സ്‌​ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡി​ന്‍റെ മു​ള​ക​ൾ​ക്കു വ​ള​മാ​യി​ക്ക​ഴി​ഞ്ഞു. നാ​ളെ അ​വ വ​ട​വൃ​ക്ഷ​ങ്ങ​ളാ​കും.

അ​തി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ച് ഇ​ത​ര മ​ത​വ​ർ​ഗീ​യ​ത​ക​ളും ശ​ക്തി പ്രാ​പി​ക്കു​ക​യാ​ണ്. ആ​പ​ത്ക​ര​മാ​യ ഈ ​പ്രീ​ണ​നരാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ വാ​ർ​ത്ത​ക​ളും വീ​ക്ഷ​ണ​ങ്ങ​ളും നാ​ളെ ച​രി​ത്ര​മാ​കും. 2022 ഡി​സം​ബ​റി​ൽ ഹ​മാ​സ് ക​മാ​ൻ​ഡ​ർ മെ​ഹ്‌​മൂ​ദ് അ​ൽ സ​ഹ​റി​ന്‍റേ​താ​യി മി​ഡി​ൽ ഈ​സ്റ്റ് മീ​ഡി​യ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ടി​വി പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞ​ത്, ഇ​ന്നു​വ​രെ അ​വ​രു​ടെ ഒ​രു നേ​താ​വും തി​രു​ത്തി​യി​ട്ടി​ല്ല. “ഇ​സ്ര​യേ​ൽ ന​മ്മു​ടെ ആ​ദ്യ​ല​ക്ഷ്യം മാ​ത്ര​മാ​ണ്.

ഭൂ​ഗോ​ള​ത്തി​ന്‍റെ 510 മി​ല്യ​ൺ സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ മു​ഴു​വ​ൻ ന​മ്മു​ടെ നി​യ​മ​ത്തി​നു കീ​ഴി​ലാ​കും. അ​വി​ടെ യ​ഹൂ​ദ​രും ക്രൈ​സ്ത​വ​രും ഉ​ണ്ടാ​കി​ല്ല.” ക​ഴി​ഞ്ഞ വ​ർ​ഷം ഇ​സ്ര​യേ​ൽ വ​ധി​ച്ച, 2006ൽ ​ഗാ​സ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഹ​മാ​സ് നേ​താ​വ് ഇ​സ്മ​യി​ൽ ഹ​നി​യ, ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ൻ സാ​ക്ഷാ​ൽ ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ ആ​രാ​ധ​ക​നാ​യി​രു​ന്നു. ചി​ല​ർ ഗാ​സ​ വ​ഴി, ചി​ല​ർ തു​ർ​ക്കി വ​ഴി, ചി​ല​ർ നൈ​ജീ​രി​യ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ, ഇ​റാ​ൻ, ഇ​റാ​ക്ക്, സു​ഡാ​ൻ, നൈ​ജീ​രി​യ, കേ​ര​ളം.... ല​ക്ഷ്യം ഒ​ന്നു​ത​ന്നെ. പ​ക്ഷേ, ഇ​തി​നെ വം​ശ​ഹ​ത്യ​യു​ടെ വി​ളം​ബ​ര​മോ ഊ​ട്ടി​യു​റ​പ്പി​ക്ക​ലോ ആ​യി ന​മ്മു​ടെ രാ​ഷ്‌​ട്രീ​യ​ക്കാ​ർ കാ​ണി​ല്ല.

ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ന്‍റെ ഏ​ക കാ​ര​ണം ഹ​മാ​സ് അ​ല്ലെ​ങ്കി​ലും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​വും യ​ഹൂ​ദ​വി​രു​ദ്ധ​ത​യും കൊ​ണ്ടു​ന​ട​ക്കു​ന്ന​തി​നാ​ൽ ഹ​മാ​സു​ള്ളി​ട​ത്തോ​ളം കാ​ലം ഇ​സ്ര​യേ​ൽ വ​ഴ​ങ്ങി​ല്ല. പ്ര​ത്യേ​കി​ച്ചും ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് മാ​തൃ​ക​യി​ലു​ള്ള പ​ര​സ്യ​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ലും അ​രാ​ജ​ക​ത്വ​വും തു​ട​രു​ന്ന​തി​നാ​ൽ. അ​റ​ബ് രാ​ജ്യ​ങ്ങ​ളും ഹ​മാ​സി​നെ പി​ന്തു​ണ​യ്ക്കാ​നി​ട​യി​ല്ല.

അ​വ​ശേ​ഷി​ക്കു​ന്ന തു​ര​ങ്ക​ങ്ങ​ളി​ൽ​നി​ന്നി​റ​ങ്ങി ജ​ന​ത്തെ കൊ​ല്ലാ​ന​ല്ലാ​തെ പ​ല​സ്തീ​ൻ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ ഹ​മാ​സി​നൊ​ന്നും ചെ​യ്യാ​നാ​കി​ല്ല. ഈ ​ഭീ​ക​രപ്ര​സ്ഥാ​നം ഏ​റ്റ​വും വ​ലി​യ ന​ഷ്ടം വ​രു​ത്തി​വ​യ്ക്കു​ന്നത് പ​ല​സ്തീ​ൻ​കാ​ർ​ക്കാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​യി​ലും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ വം​ശ​വെ​റി​യാ​ൽ ക്രൈ​സ്ത​വ​രെ കൊ​ന്നൊ​ടു​ക്കു​ക​യും ആ​ട്ടി​പ്പാ​യി​ക്കു​ക​യു​മാ​ണെ​ങ്കി​ൽ ഗാ​സ​യി​ൽ അ​വ​ർ സ്വ​ന്തം ജ​ന​ത​യു​ടെ അ​ന്ത​ക​രാ​യി​രി​ക്കു​ന്നു.

Latest News

Corehub Up