Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parishday

America

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഇ​ട​വ​ക​ദി​നം: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട് മു​ഖ്യാ​തി​ഥി

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ സ്ഥാ​പ​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ഇ​ട​വ​ക​ദി​നം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 12) വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ച​ട​ങ്ങു​ക​ളി​ൽ വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​നും മാ​ർ​പാ​പ്പ​യു​ടെ യാ​ത്ര​ക​ളു​ടെ കോഓ​ർ​ഡി​നേ​റ്റ​റും മ​ല​യാ​ളി​യുമാ​യ ക​ർ​ദിനാ​ൾ മാർ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യാതി​ഥിയായി പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 9.45നു ​ക​ർ​ദി​നാ​ളി​ന് ഇ​ട​വ​ക​യു​ടെ ഔദ്യോഗിക​മാ​യ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് പ​ത്തിന് മാർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

കു​ർ​ബാ​നയ്​ക്ക് ശേ​ഷം ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ബെ​ൻ​സെ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട്‍ ഫൊ​റോ​നാ വി​കാ​രി ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ൽ 2025-26 വ​ർ​ഷ​ത്തി​ൽ വി​വാ​ഹി​ത​രാ​യ ന​വ​ദ​മ്പ​തി​ക​ളെ​യും വി​വാ​ഹ​ത്തി​ന്‍റെ 25, 50 വ​ർ​ഷ​ത്തെ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​ക​ളെ​യും ദാ​മ്പ​ത്യ​ത്തി​ൽ 50 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പൂ​ർ​ത്തി​യാ​ക്കി​യ ദ​മ്പ​തി​ക​ളെ​യും ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് 2026 വ​ർ​ഷം ഹൈ​സ്കൂ​ൾ, കോ​ളജ്, പ്ര​ഫ​ഷ​ണ​ൽ ഡി​ഗ്രി പ്രോ​ഗ്രാം​സ് എ​ന്നി​വ​യി​ൽ നി​ന്നും പാ​സ്സാ​യ എ​ല്ലാ ബി​രു​ദ​ധാ​രി​ക​ളെ​യും അ​നു​മോ​ദി​ക്കും. ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ന​ത്തി​നും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ ഭാ​ര​വാ​ഹി​ക​ളെ ത​ദ​വ​സ​ര​ത്തി​ൽ ക​ർ​ദി​നാ​ൾ പ​രി​ച​യ​പ്പെ​ടും. തു​ട​ർ​ന്ന് ക്നാ​നാ​യ പാ​ര​മ്പ​ര്യ​പ്ര​കാ​ര​മു​ള്ള സ്‌​നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ട​വ​ക ദി​ന​ത്തി​ന്‍റെ പ​രി​പാ​ടി​ക​ൾ​ക്ക് മെ​ൻ​സ് മി​നി​സ്ട്രി കോഓ​ർ​ഡി​നേ​റ്റ​ർ​സാ​യ ബി​ജു പൂ​ത്തു​റ, അ​ല​ക്സ് മു​ല്ല​പ്പ​ള്ളി, ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര എ​ന്നി​വ​രും വു​മ​ൺ മി​നി​സ്ട്രി കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജ​യ കു​ള​ങ്ങ​ര, റെ​ജി​മോ​ൾ വ​ല്ലൂ​ർ, ലി​സി മു​ല്ല​പ്പ​ള്ളി എ​ന്നി​വ​രും പാ​രീ​ഷ് കൗ​ൺ​സി​ൽ മെ​മ്പ​ർ ജോ​ബി​ൽ ചോ​ര​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, പിആ​ർഒ റോ​യി ചേ​ല​മ​ല​യി​ൽ, സി.​ ശാ​ലോം, സി. ​ജെ​സീ​ന എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കും.

റോ​യി ചേ​ല​മ​ല​യി​ൽ

Latest News

Corehub Up