Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Participate

Kerala

വൈ​ഷ്ണ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത് ക​മ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം∙ മു​ട്ട​ട​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​ന​സ്ഥാ​പി​ച്ചു.

സം​സ്ഥാ​ന തി​ര​ഞ്ഞ​ടു​പ്പ് ക​മ്മി​ഷ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. വൈ​ഷ്ണ​യു​ടെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​യ​തോ​ടെ മു​ട്ട​ട​യി​ല്‍ വൈ​ഷ്ണ​യ്ക്കു മ​ത്സ​രി​ക്കാം.

വൈ​ഷ്ണ​യു​ടെ പേ​ര് തി​രു​വ​ന​ന്ത​പു​രം മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ 27-ാം വാ​ര്‍​ഡ്, മു​ട്ട​ട പാ​ര്‍​ട്ട് ന​മ്പ​ര്‍ അ​ഞ്ചി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​ന​സ്ഥാ​പി​ക്കാ​ന്‍ ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ഇ​ന്നു ത​ന്നെ പേ​ര് പു​ന​സ്ഥാ​പി​ച്ച് ക​മ്മി​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ര്‍​പ്പ​റേ​ഷ​ന്‍ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഹി​യ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് വോ​ട്ട് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം എ​ടു​ത്ത​ത്. വോ​ട്ട​ര്‍ അ​പേ​ക്ഷ​യി​ല്‍ കെ​ട്ടി​ട ന​മ്പ​ര്‍ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നു കാ​ട്ടി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൈ​ഷ്ണ​യു​ടെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​യ​ത്.

ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ താ​മ​സ​ക്കാ​രാ​ണെ​ങ്കി​ല്‍, വാ​സ​സ്ഥ​ലം മാ​റു​ന്നി​ല്ലെ​ങ്കി​ല്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റു​ത​ര​ത്തി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​ര്‍​ഹ​രാ​ണ് എ​ന്ന് നി​ഷ്‌​ക​ര്‍​ഷി​ച്ചു​കൊ​ണ്ട് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചു.

ത​ദ്ദേ​ശ​സ്ഥാ​പ​നം ന​ല്‍​കു​ന്ന വീ​ട്ടു​ന​മ്പ​രോ ഉ​ട​മ​സ്ഥാ​വ​കാ​ശ​മോ വാ​ട​ക ക​രാ​റോ ഒ​ന്നും ഇ​തി​ലേ​ക്ക് അ​വ​ശ്യ രേ​ഖ​ക​ള​ല്ല. എ​ന്നാ​ല്‍ ഇ​തി​ന്‍റെ അ​ന്തഃ​സ​ത്ത ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ള്‍ ഉ​ള്‍​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും ക​മ്മി​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up