Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passedaway

America

ഐ.​സി. ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ലെ റി​ട്ട. ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ ഇ​ല്ലി​പ്പ​റ​മ്പി​ൽ ചാ​ക്കോ ജോ​സ​ഫ് (ഐ.​സി. ജോ​സ​ഫ് 78) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. 1986ൽ ​ന്യൂ​യോ​ർ​ക്കി​ലെ ലോംഗ് ഐ​ല​ൻ​ഡി​ലെ​ത്തി​യ​ത്. വി​ര​മി​ച്ച ശേ​ഷം ഫി​ല​ഡ​ൽ​ഫി​യ​യി​ലേ​ക്ക് താ​മ​സം മാ​റ്റി.

മൂ​വാ​റ്റു​പു​ഴ​യ്ക്കു സ​മീ​പ​മു​ള്ള ക​ട​വൂ​രാ​ണ് സ്വ​ദേ​ശം. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ​നി​ന്ന് ഡി​ഗ്രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. കെഎ​സ്‌സിയി​ലും തു​ട​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സി​ലും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

ന്യൂ​യോ​ർ​ക്കി​ലാ​യി​രു​ന്ന​പ്പോ​ഴും ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ​രേ​ത​രാ​യ ക​ട​വൂ​ർ ഐ.​ജെ. ചാ​ക്കോ​യു​ടെ​യും സി​സി​ലി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ലി​സ​മ്മ. മ​ക്ക​ൾ: ഡോ. ​ലി​ജോ, ലെ​വി​ൻ. മ​രു​മ​ക​ൾ: ഡോ. ​കെ​യ്‌​ലി​ൻ.

പൊ​തു​ദ​ർ​ശ​നം: Friday, August 28, 2026, from 3:30 PM to 7:30 PM at Lamb Funeral Home Inc. 101 Byberry Road, Huntingdon Valley, PA 19006. Please use the funeral home entrance which is at the top of the hill on Byberry Road.

സംസ്കാര ശുശ്രൂഷകൾ: A second viewing will be held on Saturday, August 29, 2026, from 9:00 AM to 11:00 AM at Saint Hilary of Poitiers Church, 820 Susquehanna Rd, Rydal, PA 19046.

Followed by a Funeral Mass at 11:00 AM. Burial will take place at Holy Sepulchre Cemetery, at 12:30 PM. 3301 W Cheltenham Ave, Philadelphia, PA 19150, on August 29, 2026.

NRI

ഹോ​ളി​വു​ഡ് താരം ഹെ​യ്ഡ​ൻ പാ​നെ​റ്റി​യ​ർ അ​ന്ത​രി​ച്ചു

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: പ്ര​​​​ശ​​​​സ്ത ഹോ​​​​ളി​​​​വു​​​​ഡ് ന​​​​ടി​​​​യും ഗാ​​​​യി​​​​ക​​​​യു​​​​മാ​​​​യ ഹെ​​​​യ്ഡ​​​​ൻ പാ​​​​നെ​​​​റ്റി​​​​യ​​​​ർ (36) അ​​​​ന്ത​​​​രി​​​​ച്ചു. സൗ​​​​ത്ത് ക​​​​രോ​​​​ലി​​​​ന​​​​യി​​​​ലെ ഗ്രീ​​​​ൻ​​​​വി​​​​ല്ലി​​​​ലെ അ​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​ൽ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ താ​​​​ര​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ലെന്നും ദു​​​​രൂ​​​​ഹ​​​​ത​​​​ക​​​​ളൊ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. കൈ​​​​ക്കു​​​​ഞ്ഞാ​​​​യി​​​​രി​​​​ക്കെ, 11 മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ പ​​​​ര​​​​സ്യ ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഹെ​​​​യ്ഡ​​​​ൻ ക​​​​ലാ​​​​ജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

1997ൽ ‘ലൈ​​​​ഫ് ടു ​​​​ലൈ​​​​വ് ’എ​​​​ന്ന പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ൽ സാ​​​​റാ റോ​​​​ബ​​​​ർ​​​​ട്ട്‌​​​​സ് ആ​​​​യി വേ​​​​ഷ​​​​മി​​​​ട്ട​​​​തോ​​​​ടെ മു​​​​ഴു​​​​വ​​​​ൻ​​​സ​​​​മ​​​​യ ന​​​​ടി​​​​യാ​​​​യി മാ​​​​റി. ‘ഹീ​​​​റോ​​​​സ്’, ‘നാ​​​​ഷ്‌​​​​വി​​​​ല്ലെ’ എ​​​​ന്നീ ജ​​​​ന​​​​പ്രി​​​​യ പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ‘സ്‌​​​​ക്രീം’ സി​​​​നി​​​​മാ​​​പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് താ​​​​രം ശ്ര​​​​ദ്ധ​​​​നേ​​​​ടി​​​​യ​​​​ത്.

പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഹെ​യ്ഡ​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

International

ഹോ​ളി​വു​ഡ് ന​ടി ഹെ​യ്ഡ​ൻ പാ​നെ​റ്റി​യ​ർ അ​ന്ത​രി​ച്ചു

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: പ്ര​​​​ശ​​​​സ്ത ഹോ​​​​ളി​​​​വു​​​​ഡ് ന​​​​ടി​​​​യും ഗാ​​​​യി​​​​ക​​​​യു​​​​മാ​​​​യ ഹെ​​​​യ്ഡ​​​​ൻ പാ​​​​നെ​​​​റ്റി​​​​യ​​​​ർ (36) അ​​​​ന്ത​​​​രി​​​​ച്ചു.

സൗ​​​​ത്ത് ക​​​​രോ​​​​ലി​​​​ന​​​​യി​​​​ലെ ഗ്രീ​​​​ൻ​​​​വി​​​​ല്ലി​​​​ലെ അ​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​ൽ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ താ​​​​ര​​​​ത്തെ ഉ​​​​ട​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ല.

ദു​​​​രൂ​​​​ഹ​​​​ത​​​​ക​​​​ളൊ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

കൈ​​​​ക്കു​​​​ഞ്ഞാ​​​​യി​​​​രി​​​​ക്കെ, 11 മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ പ​​​​ര​​​​സ്യ ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഹെ​​​​യ്ഡ​​​​ൻ ക​​​​ലാ​​​​ജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. 1997ൽ ‘ലൈ​​​​ഫ് ടു ​​​​ലൈ​​​​വ് ’എ​​​​ന്ന പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ൽ സാ​​​​റാ റോ​​​​ബ​​​​ർ​​​​ട്ട്‌​​​​സ് ആ​​​​യി വേ​​​​ഷ​​​​മി​​​​ട്ട​​​​തോ​​​​ടെ മു​​​​ഴു​​​​വ​​​​ൻ​​​സ​​​​മ​​​​യ ന​​​​ടി​​​​യാ​​​​യി മാ​​​​റി.

‘ഹീ​​​​റോ​​​​സ്’, ‘നാ​​​​ഷ്‌​​​​വി​​​​ല്ലെ’ എ​​​​ന്നീ ജ​​​​ന​​​​പ്രി​​​​യ പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ‘സ്‌​​​​ക്രീം’ സി​​​​നി​​​​മാ​​​പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് താ​​​​രം ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ശ്ര​​​​ദ്ധ​​​​നേ​​​​ടി​​​​യ​​​​ത്.

NRI

പാ​സ്റ്റ​ർ ഷി​ബു തോ​മ​സി​ന്‍റെ മാ​താ​വ് അ​ന്ന​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു

 

ബം​ഗ​ളൂ​രു: ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭ​യു​ടെ (ഒ​ക്‌​ല​ഹോ​മ)​ സീ​നി​യ​ർ പാ​സ്റ്റ​റും ഇ​ന്ത്യ പെ​ന്തെ​ക്കോ​സ്ത് ദൈ​വ​സ​ഭ മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റു​മാ​യ ഷി​ബു തോ​മ​സി​ന്‍റെ മാ​താ​വ് അ​ന്ന​മ്മ തോ​മ​സ് (79) ബംഗളൂരുവിൽ അന്തരിച്ചു.

പാ​സ്റ്റ​ർ ടി.​സി. തോ​മ​സാണ് ഭർത്താവ്. മ​ക്ക​ൾ: ഷേ​ർ​ലി ഏ​ണ​സ്റ്റ് (ബംഗളൂരു), പാ​സ്റ്റ​ർ ഷി​ബു തോ​മ​സ് (ഒ​ക്‌ല​ഹോ​മ), ഷി​ജു തോ​മ​സ് (ബംഗളൂരു).

മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ ഏ​ണ​സ്റ്റ് വി. ​ജോ​ർ​ജ് (സീ​നി​യ​ർ പാ​സ്റ്റ​ർ, ഗാ​ർ​ഡ​ൻ സി​റ്റി ഇ​ന്‍റർ​നാ​ഷ​ണ​ൽ വ​ർ​ഷി​പ് സെ​ന്‍റ​ർ ബംഗളൂരു), രേ​ഷ്മ ഷി​ബു (ഒ​ക്​ല​ഹോ​മ), റെ​റ്റി ഷി​ജു (ബംഗളൂരു).

സം​സ്കാ​രം പി​ന്നീ​ട് ബംഗളൂരുവിൽ ന​ട​ക്കും.

NRI

അ​മേ​രി​ക്ക​ൻ മി​ഷ​ന​റി ഡോ​ക്ട​ർ ​കെ​ന​ത്ത് വി. ​ഡോ​ഡ്ജ്സ​ൺ അ​ന്ത​രി​ച്ചു

ജോ​ർ​ഹ​ട്ട് (അ​സം): അ​സ​മി​ലെ​യും വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യും ചി​കി​ത്സ​യും ന​ൽ​കി​യ അ​മേ​രി​ക്ക​ൻ മി​ഷ​ന​റി ഡോ​ക്ട​ർ ഡോ. ​കെ​ന​ത്ത് വി. ​ഡോ​ഡ്ജ്സ​ൺ (100) അ​ന്ത​രി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്റെ നി​ര്യാ​ണം ജോ​ർ​ഹ​ട്ട് ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നെ​യും (JCMC) അ​ദ്ദേ​ഹം ജീ​വി​തം സ​മ​ർ​പ്പി​ച്ച് സേ​വ​നം ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

ഡോ. ​കെ​ന​ത്ത് ഡോ​ഡ്ജ്സ​ണും ഭാ​ര്യ സാ​ലി ഡോ​ഡ്ജ്സ​ണും 1955-ൽ American Baptist Foreign Mission Society​യു​ടെ മി​ഷ​ന​റി​മാ​രാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടു. 1957-ൽ ​അ​വ​ർ അ​സ​മി​ലെ ജോ​ർ​ഹ​ട്ടി​ലെ​ത്തി.

തു​ട​ർ​ന്ന് 24 വ​ർ​ഷ​ത്തോ​ളം ജോ​ർ​ഹ​ട്ട് ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നു​മാ​യി അ​ദ്ദേ​ഹം അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും സേ​വ​ന​ത്തി​ലും ജെസിഎംസി അ​സ​മി​ലെ​യും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ വി​ശ്വാ​സ​ത്തോ​ടെ ആ​ശ്ര​യി​ക്കു​ന്ന പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നു.

സേ​വ​ന​കാ​ല​യ​ള​വി​ൽ 11,000-ത്തി​ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ളും പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക​ളും നി​ർ​വ​ഹി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​നു​സ്മ​രി​ച്ചു. അ​തോ​ടൊ​പ്പം നി​ര​വ​ധി ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ച്ച് ആ​രോ​ഗ്യ​രം​ഗ​ത്തി​ന് വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​യും അ​ദ്ദേ​ഹം ന​ൽ​കി.

1981-ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി​യ ശേ​ഷ​വും അ​ദ്ദേ​ഹം വൈ​ദ്യ​സേ​വ​നം തു​ട​ർ​ന്നു. മാ​ന​വി​ക സേ​വ​ന​ത്തി​നും വൈ​ദ്യ​ശു​ശ്രൂ​ഷ​യ്ക്കും ന​ൽ​കി​യ അ​സാ​ധാ​ര​ണ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് വി​വി​ധ ബ​ഹു​മ​തി​ക​ളും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

ഒ​രു ഡോ​ക്ട​ർ എ​ന്ന​തി​ലു​പ​രി, സ്നേ​ഹ​വും ക​രു​ണ​യും നി​റ​ഞ്ഞ മി​ഷ​ന​റി​യാ​യും മ​നു​ഷ്യ​സ്നേ​ഹി​യാ​യും ഡോ. ​കെ​ന​ത്ത് വി. ​ഡോ​ഡ്ജ്സ​ൺ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും മു​ൻ രോ​ഗി​ക​ളും അ​നു​സ്മ​രി​ച്ചു.

അ​സ​മി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ മാ​യാ​ത്ത അ​ട​യാ​ള​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

NRI

മ​ല​യാ​ളി ന​ഴ്‌​സ് യു​കെ​യി​ൽ മ​രി​ച്ചു; അ​ന്ത്യം നാ​ലാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ

ബോ​സ്റ്റ​ൺ: നാ​ലാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ മ​രി​ച്ചു.

പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​നി​യും ലി​ങ്ക​ൺ​ഷെ​യ​റി​ലെ ബോ​സ്റ്റ​ൺ പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ന​ഴ്‌​സു​മാ​യ ചി​ഞ്ചു മ​മ്പ​ള്ളി​ൽ തോ​മ​സ് (34) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് പാ​ല​ക്കാ​ട് കാ​ര​കു​റു​ശി സ്വ​ദേ​ശി​യാ​യ എ​മി​ൽ ജോ​സ് ആ​ണ്. ജൂ​ലൈ ആറിന് ​പ്ര​സ​വ​ത്തി​നാ​യി ബോ​സ്റ്റ​ൺ പി​ൽ​ഗ്രിം എ​ൻ​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ചി​ഞ്ചു, ഏഴിന് ​ഉ​ച്ച​യ്ക്ക് 1.30-ഓ​ടെ സാ​ധാ​ര​ണ പ്ര​സ​വ​ത്തി​ലൂ​ടെ ആ​രോ​ഗ്യ​വ​തി​യാ​യ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി.

അ​മ്മ​യ്ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന് എട്ടിന് ​വൈ​കുന്നേരം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി അ​ധി​ക​സ​മ​യം ക​ഴി​യും​മു​മ്പ് ചി​ഞ്ചു​വി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു.

ഉ​ട​ൻ ത​ന്നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.20-നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ത്തി​നും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ​ക്കും കു​ടും​ബം കാ​ത്തി​രി​ക്കു​ക​യാ​ണ്.

നാ​ലു വ​ർ​ഷം മു​മ്പ് ന​ഴ്‌​സാ​യി ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​ഞ്ചു യു​കെ​യി​ലെ ലി​ങ്ക​ൺ​ഷെ​യ​റി​ലെ ബോ​സ്റ്റ​ണി​ലേ​ക്ക് കു​ടി​യേ​റി​യി​രു​ന്നു. പി​ന്നീ​ട് ഭ​ർ​ത്താ​വ് എ​മി​ൽ ജോ​സും അ​ന്നു​ണ്ടാ​യി​രു​ന്ന ര​ണ്ട് മ​ക്ക​ളും യു​കെ​യി​ലെ​ത്തി. മൂ​ന്നാ​മ​ത്തെ കു​ഞ്ഞും യു​കെ​യി​ൽ​വ​ച്ചാ​ണ് ജ​നി​ച്ച​ത്.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് കു​ടും​ബം ബോ​സ്റ്റ​ണി​ൽ സ്വ​ന്ത​മാ​യി വീ​ട് വാ​ങ്ങി താ​മ​സം ആ​രം​ഭി​ച്ച​ത്. എ​മി​ലി​നും ചി​ഞ്ചു​വി​നും എ​ട്ട് വ​യ​സു​ള്ള ഒ​രു മ​ക​ളും ആ​റും മൂ​ന്നും വ​യ​സ്സു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ളും ന​വ​ജാ​ത​യാ​യ പെ​ൺ​കു​ഞ്ഞു​മാ​ണ് ഉ​ള്ള​ത്.

പ്ര​സ​വ​ശു​ശ്രൂ​ഷ​യ്ക്കാ​യി ചി​ഞ്ചു​വിന്‍റെ മാ​താ​പി​താ​ക്ക​ളാ​യ തോ​മ​സും റോ​സ​മ്മ​യും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ യു​കെ​യി​ലെ​ത്തി​യി​രു​ന്നു.

International

ബോ​ണി ടെയ്​ല​ർ അ​ന്ത​രി​ച്ചു

ല​​​​ണ്ട​​​​ൻ: വെ​​​​ൽ​​​​ഷ് പോ​​​​പ്പ്-​​​​റോ​​​​ക്ക് ഗാ​​​​യി​​​​ക ബോ​​​​ണി ടെ​​യ്​​​​ല​​​​ർ (ഗെ​​​​യ്‌​​​​ന​​​​ർ ഹോ​​​​പ്കി​​​​ൻ​​​​സ്-75) അ​​​​ന്ത​​​​രി​​​​ച്ചു. പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ലെ ഫാ​​​​റോ​​​​യി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. ‘ടോ​​​​ട്ട​​​​ൽ എ​​​​ക്ലി​​​​പ്സ് ഓ​​​​ഫ് ദ ​​​​ഹാ​​​​ർ​​​​ട്ട്’, ‘ഹോ​​​​ൾ​​​​ഡിം​​​​ഗ് ഔ​​​​ട്ട് ഫോ​​​​ർ എ ​​​​ഹീ​​​​റോ’, ‘ഇ​​​​റ്റ്സ് എ ​​​​ഹാ​​​​ർ​​​​ട്ടേ​​​​ക്ക്’ തു​​​​ട​​​​ങ്ങി​​​​യ ഗാ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​ർ സം​​​​ഗീ​​​​ത​​​​ലോ​​​​ക​​​​ത്ത് ശ്ര​​​​ദ്ധേ​​​​യ​​​​യാ​​​​യ​​​​ത്.

ബോ​​​​ണി ടെ​​യ്‌​​ല​​​​റു​​​​ടെ അ​​​​ട​​​​ഞ്ഞ ശ​​​​ബ്ദ​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഗീ​​​​ത​​​​ലോ​​​​ക​​​​ത്ത് അ​​​​വ​​​​രെ വേ​​​​റി​​​​ട്ട് നി​​​​ർ​​​​ത്തി​​​​യ ഒ​​​​രു ഘ​​​​ട​​​​കം. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വോ​​​​ക്ക​​​​ൽ കോ​​​​ർ​​​​ഡ് നൊ​​​​ഡ്യൂ​​​​ൾ നീ​​​​ക്കം ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ശ​​​​ബ്ദം വ്യ​​​​ത്യാ​​​​സ​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ൽ വ​​​​ർ​​​​ധി​​​​ത വീ​​​​ര്യ​​​​ത്തോ​​​​ടെ ‘ടോ​​​​ട്ട​​​​ൽ എ​​​​ക്ലി​​​​പ്സ് ഓ​​​​ഫ് ദി ​​​​ഹാ​​​​ർ​​​​ട്ട്’ എ​​​​ന്ന ആ​​​​ൽ​​​​ബ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ ബോ​​​​ണി ടെ​​യ്‌​​ല​​​​​​റെ ലോ​​​​കം ര​​​​ണ്ടു​​​​കൈ​​​​യും നീ​​​​ട്ടി സ്വീ​​​​ക​​​​രി​​​​ച്ചു. അ​​​​ക്കാ​​​​ല​​​​ത്തെ ഗ്രാ​​​​മി പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​വ​​​​ർ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ടു.

1970-ക​​​​ളു​​​​ടെ അ​​​​വ​​​​സാ​​​​നം ‘ഇ​​​​റ്റ്സ് എ ​​​​ഹാ​​​​ർ​​​​ട്ടേ​​​​ക്ക്’ എ​​​​ന്ന ഗാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ശ്ര​​​​ദ്ധ നേ​​​​ടു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് ജിം ​​​​സ്റ്റെ​​​​യി​​​​ൻ​​​​മാ​​​​നു​​​​മാ​​​​യു​​​​ള്ള കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘ടോ​​​​ട്ട​​​​ൽ എ​​​​ക്ലി​​​​പ്സ് ഓ​​​​ഫ് ദി ​​​​ഹാ​​​​ർ​​​​ട്ട്’ വ​​​​ൻ വി​​​​ജ​​​​യ​​​​മാ​​​​യി. 1983-ൽ ​​​​യുഎ​​​​സ് ചാ​​​​ർ​​​​ട്ടി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തു​​​​ന്ന ആ​​​​ദ്യ വെ​​​​ൽ​​ഷ് ഗാ​​​​യി​​​​ക​​​​യാ​​​​യി അ​​​​വ​​​​ർ മാ​​​​റി. 1951ൽ ​​​​വെ​​​​യി​​​​ൽ​​​​സി​​​​ലെ സ്വാ​​​​ൻ​​​​സീ​​യി​​​​ൽ ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ മ​​​​ക​​​​ളാ​​​​യാ​​​​ണ് ജ​​​​ന​​​​നം.

Latest News

Corehub Up