Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Persists

Idukki

പി​ടിവി​ടാ​തെ വൈ​റ​ല്‍പ​നി

തൊ​ടു​പു​ഴ: മ​ഴ പി​ന്‍​വാ​ങ്ങി​യെ​ങ്കി​ലും ജി​ല്ല​യി​ല്‍ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നി​ല്ല. ഇ​ന്ന​ലെ 249 പേ​ര്‍ വൈ​റ​ല്‍ പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. ഈ ​മാ​സം 2703 പേ​ര്‍ പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ല്‍ ചി​കി​ത്സ തേ​ടി​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ഹോ​മി​യോ, ആ​യു​ര്‍​വേ​ദം എ​ന്നി​വ​യി​ല്‍ എ​ത്തി​യ​വ​രു​ടെ എ​ണ്ണംകൂ​ടി നോ​ക്കി​യാ​ല്‍ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ലേ​റെ വ​രും.

ജി​ല്ല​യി​ല്‍ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ കേ​സു​ക​ളും വ​ര്‍​ധി​ച്ചു. പ​നി​ബാ​ധി​ത​രി​ല്‍ പ​ല​ര്‍​ക്കും രോ​ഗം ഭേ​ദ​മാ​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​ന്നു​ണ്ടെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. പ​നി​യും ചു​മ​യും ശ​രീ​ര വേ​ദ​ന​യു​മാ​യാ​ണ് കൂ​ടു​ത​ല്‍ പേ​രും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. പ​നി മാ​റി​യാ​ലും ക്ഷീ​ണ​വും ചു​മ​യും ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു നി​ല്‍​ക്കു​ന്നു​ണ്ട്.

വൈ​റ​ല്‍ പ​നി​ക്കു പു​റ​മേ മ​റ്റു പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. ഈ ​മാ​സം ജി​ല്ല​യി​ല്‍ നാ​ലു പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി​യും ഒ​രാ​ള്‍​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് എ​ച്ച്1 എ​ന്‍1​ഉം 15 പേ​ര്‍​ക്ക് ചി​ക്ക​ന്‍​പോ​ക്‌​സും ര​ണ്ടു പേ​ര്‍​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും ഈ ​മാ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

പ​നി​യും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​നി നി​സാ​ര​മാ​യി കാ​ണാ​തെ എ​ത്ര​യും വേ​ഗം ചി​കി​ത്സ തേ​ട​ണം. സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

അ​തേ​സ​മ​യം, പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​വും കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

Latest News

Corehub Up