x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദിവസങ്ങൾ പിന്നിട്ട് വെള്ളപ്പൊക്ക ദുരിതം


Published: August 9, 2026 05:22 AM IST | Updated: August 9, 2026 05:22 AM IST

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി, ക​ല്ല​റ, മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​ത​ത്തി​ൽ പെട്ടിട്ട് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ്. വെ​ള്ളം ഇ​റ​ങ്ങിത്തുട​ങ്ങി​യെ​ങ്കി​ലും ഇ​വി​ടു​ത്തു​കാ​രു​ടെ ദു​രി​ത​ങ്ങ​ള്‍ തീ​രാ​ന്‍ ഇ​നി​യും ദി​വ​സ​ങ്ങ​ള്‍​ത​ന്നെ വേ​ണ്ടിവ​രും.

മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 340 ഓ​ളം വീ​ടു​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ല​ക​പ്പെട്ട​ത്. ഇ​തി​ല്‍ പ​കു​തി​യി​ലേ​റെ വീ​ടു​ക​ള്‍​ക്കു​ള്ളി​ലും വെ​ള്ളം ക​യ​റി. പ​ല വീ​ടു​ക​ളും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കി​ണ​റു​ക​ളും മ​റ്റും വെ​ള്ളം മൂ​ടി​യ​തോ​ടെ കു​ടി​ക്കാ​ന്‍ പോ​ലും ശു​ദ്ധ​ജ​ലം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ എ​ഴു​മാ​ന്തു​രു​ത്ത്, പു​ലി​ത്തു​രു​ത്ത്, തു​രു​ത്ത്, ആ​പ്പു​ഴ, വെ​ള്ളാ​ശേ​രി, മാ​ന്നാ​ര്‍, മു​ക്കം, കാ​ന്താ​രി​ക്കട​വ്, എ​രു​മ​ത്തു​രു​ത്ത്, പ​ത്തു​പ​റ പ്ര​ദ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷണി കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യ​ത്.

മാ​ഞ്ഞൂ​രി​ല്‍ മാ​ഞ്ഞൂ​ര്‍ സൗ​ത്ത്, മേ​മ്മു​റി, ക​ണ്ടാ​റ്റു​പാ​ടം, വാ​ത​പ്പ​ള്ളി​ല്‍, ചാ​മ​ക്കാ​ല, ചി​റ​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷണി നേ​രി​ടു​ന്ന​ത്. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യ​ന്തു​രു​ത്ത്, മു​ണ്ടാ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. പ​തി​നൊ​ന്നാം വാ​ര്‍​ഡി​ല്‍​പ്പെട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. വീ​ടി​ന​ക​ത്തു​വ​രെ വെ​ള്ളം നി​റ​ഞ്ഞ സ്ഥി​തി​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും കൃ​ഷി​യു​മെ​ല്ലാ​മു​ള്ള​തു​കൊ​ണ്ട് പ​ല​ര്‍​ക്കും വീ​ടു​ക​ളി​ല്‍​നി​ന്ന് മാ​റി താ​മ​സി​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

Tags : nattu vishesham flood misery persists

Recent News

Corehub Up