Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peruvanthanam

Kottayam

റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്

പെ​രു​വ​ന്താ​നം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷ​യി​ൽ നി​ര​വ​ധി റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്. ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക്കി​നും ബാ​ച്ചി​ല​ര്‍ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി​ക്കും ഒ​ന്നാം റാ​ങ്ക് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി റാ​ങ്കു​ക​ളാ​ണ് കോ​ള​ജി​ന് ല​ഭി​ച്ച​ത്.

ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക്കി​ന് ലി​യ റോ​ജോ ഒ​ന്നും സോ​നാ സാ​ജ​ൻ നാ​ലും വി.​എ​സ്. മാ​ള​വി​ക ആ​റും റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ബാ​ച്ചി​ല​ര്‍ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി​ക്ക് ഇ.​ആ​ര്‍. ന​ര്‍​മ​ദ ഒ​ന്നും, അ​ന​ഖ സാ​ബു അ​ഞ്ചും, ജീ​വ ജോ​സ​ഫ് ഏ​ഴും, അ​നീ​ന സാ​റ ബി​നോ​യി ഒ​ന്പ​തും റാ​ങ്കു​ക​ൾ നേ​ടി. കൂ​ടാ​തെ ബി​സി​എ, ബി​ബി​എ, ബി​കോം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ഴ്സു​ക​ളി​ൽ നി​ര​വ​ധി എ ​പ്ല​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ നേ​ടി.

ചി​ട്ട​യാ​യ പ​ഠ​ന​വും മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷ​വും അ​ച്ച​ട​ക്ക​വും വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​വു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​ന​മെ​ന്ന് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ്‌, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ്ണ രാ​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ വാ​ഴ​പ്പ​നാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു, വ​കു​പ്പ് മേ​ധാ​വി​മാ​രാ​യ ജി​ന്‍റു​മോ​ൾ ജോ​ൺ, ക്രി​സ്റ്റി ജോ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി, പ്രെ​യി​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
19നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് സ്വ​ർ​ണ​മോ​തി​രം പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കു​മെ​ന്ന് ബെ​ന്നി തോ​മ​സ് അ​റി​യിച്ചു.

Latest News

Corehub Up