x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുവന്താനം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന് സം​സ്ഥാ​ന​ത​ല അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: November 16, 2026 09:28 PM IST | Updated: November 16, 2026 09:28 PM IST

അ​സി. പ്ര​ഫ. ആ​ൻ സ്റ്റാ​ൻ​ലി വി. ​വി​ഗ്‌​നേ​ശ്വ​രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു.

പെ​രു​വ​ന്താ​നം: കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണം, ശി​ശു​സം​ര​ക്ഷ​ണം, കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​തത്വവും ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന് സം​സ്ഥാ​ന​ത​ല അം​ഗീ​കാ​രം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റെ​ക്ക​ഗ്‌​നി​ഷ​നാ​ണ് കോ​ള​ജി​ന് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന​ത​ല ശി​ശു​ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം അ​സി. പ്ര​ഫ. ആ​ൻ സ്റ്റാ​ൻ​ലി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

കു​ട്ടി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശി​ശു​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും വി​വി​ധ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ കു​ട്ടി​ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ശ​ക്തീ​ക​ര​ണ​ത്തി​നും സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന നി​ര​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് സു​ര​ക്ഷി​ത​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​നും ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​അം​ഗീ​കാ​രം കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​മാ​കും.
സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ വി. ​വി​ഗ്‌​നേ​ശ്വ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പ​ധി​കൃ​ത​രോ​ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം ന​ന്ദി അ​റി​യിച്ചു.

Tags : Peruvanthanam Nttuvishesham Districtnews

Recent News

Corehub Up