ഫുട്ബോൾ മത്സരം പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി :കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും തിരുവമ്പാടി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
കോസ്മോസിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ബ്രസൂക്ക ടർഫിൽ നടന്ന മത്സരം പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ.ശിവൻ, മറിയാമ്മ ബാബു, ബിജു എണ്ണാർമണ്ണിൽ, കോസ്മോസ് ഭാരവാഹികളായ റിയാസ്, ഷൗക്കത്ത്, കുഞ്ഞാപ്പു, ബഷീർ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
Tags : Organized Nttuvishesham Districtnews