Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pet Dog

ടെ​ക്സ​സി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ പ്ര​മു​ഖ പൈ​ല​റ്റും ഭാ​ര്യ​യും മ​രി​ച്ചു, വ​ള​ർ​ത്തു​നാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

ടെ​ക്സ​സ്: വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ പൈ​ല​റ്റും ഭാ​ര്യ​യും മ​ര​ണ​പ്പെ​ട്ടു. ഫ്ലോ​റി​ഡ​യി​ൽ ഏ​വി​യേ​ഷ​ൻ ബി​സി​ന​സ് ന​ട​ത്തു​ന്ന റോ​ൺ ടി​മ്മ​ർ​മാ​ൻ​സും ഭാ​ര്യ ബാ​ർ​ബ​റ ടി​മ്മ​ർ​മാ​ൻ​സു​മാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ടെ​ക്സ​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ വ​ള​ർ​ത്തു​നാ​യ അ​ത്ഭു​ത​ക​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. റോ​ണും ബാ​ർ​ബ​റ​യും ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ബീ​ച്ച്ക്രാ​ഫ്റ്റ് എ36' ​വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു.

വൈ​കു​ന്നേ​രം 5.30ഓ​ടെ വി​മാ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ണ്ണ പ​ട​രു​ക​യും കാ​ഴ്ച പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ റോ​ൺ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നാ​യി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സ​ന്ദേ​ശം അ​യ​ച്ചു. തു​ട​ർ​ന്ന് നി​ല​ത്തി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ഴ്ച മ​റ​ഞ്ഞ​തി​നാ​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വി​മാ​നം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി. തു​ട​ർ​ന്ന് ടെ​ക്സ​സി​ലെ ബ്രൗ​ൺ​സ്‌​ബോ​റോ​യി​ലു​ള്ള ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ അ​യ​ൽ​വാ​സി​ക​ൾ കാ​ണു​ന്ന​ത് വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം മ​ണ്ണി​ൽ പൂ​ണ്ടു​പോ​യ നി​ല​യി​ലാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മ്പോ​ഴേ​ക്കും ദ​മ്പ​തി​ക​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ഷ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​മാ​ന​ത്തി​ന്‍റെ വേ​ഗ​ത​യും ച​ല​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ വി​ശ​ദ​മാ​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്കാ​യി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Latest News

Corehub Up