പ്രതീകാത്മക ചിത്രം
കോടഞ്ചേരി: കൂരോട്ടുപാറയിൽ വീടിന്റെ പോർച്ചിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ അജ്ഞാത ജീവി പിടികൂടി. കുറ്റിപറമ്പിൽ ഉണ്ണിയുടെ വളർത്തുനായയെയാണ് കഴിഞ്ഞദിവസം രാത്രി അജ്ഞാത ജീവി പിടികൂടിയത്. സംഭവത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.