Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petrol Pumps.

Kottayam

സ്കൂ​ളു​ക​ളും പെ​ട്രോ​ൾ പ​മ്പു​ക​ളും ല​ക്ഷ്യ​മി​ട്ട് മോ​ഷ്ടാ​ക്ക​ൾ

കു​റ​വി​ല​ങ്ങാ​ട്: മ​ര​ങ്ങാ​ട്ടു​പി​ള്ളി, കു​റ​വി​ല​ങ്ങാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണ പ​ര​മ്പ​ര. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ആ​റി​ട​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്കൂ​ളു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പെ​ട്രോ​ൾ പ​മ്പു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം. മോ​ഷ​ണം ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ പൊലി​സി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന​ത് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു.

കു​ര്യ​ത്തു​ള്ള ക​ള​ത്തൂ​ർ ഗ​വ. സ്കൂ​ളി​ലാ​ണ് അ​വ​സാ​ന മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വി​ടെ​നി​ന്ന് ലാ​പ്ടോ​പ്പ് ക​വ​ർ​ന്നു. ഓ​ഫി​സ് താ​റു​മാ​റാ​ക്കി ഇ​ട്ടി​രി​ക്കു​ക​യാ​ണ്. കു​റ​വി​ല​ങ്ങാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ത​ന്നെ​യു​ള്ള ആ​ച്ചി​ക്ക​ൽ ലി​റ്റി​ൽ ഫ്ല​വ​ർ വി​ദ്യാ​നി​കേ​ത​നി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ട​തേ​യു​ള്ളൂ. ഉ​ദ​യ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

ഉ​ഴ​വൂ​ർ, മോ​ന​പ്പള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി മോ​ഷ​ണം ന​ട​ന്ന​തും അ​ന്വേ​ഷ​ണം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഉ​ഴ​വൂ​രി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. മോ​നി​പ്പ​ള്ളി​യി​ൽ നാ​ലു ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​തി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ൽ പൊ​ലി​സി​ന്‍റെ മൂ​ക്കി​നു​താ​ഴെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പൊ​ലി​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ലാ​യി​രു​ന്നു മോ​ഷ​ണം.

മോ​ഷ​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല പ​ട്രോ​ളി​ംഗും കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നും സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ജീ​വ​മാ​കു​ന്നു​ണ്ട്. ജ​ന​മൈ​ത്രി പൊ​ലി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യി ഇ​പ്പോ​ൾ ഇ​ല്ല എ​ന്ന​ത് മോ​ഷ്ടാ​ക്ക​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടുണ്ട്.

Latest News

Corehub Up