ന്യൂഡല്‍ഹി: റേഷൻകടകൾക്കുപുറമെ പെട്രോള്‍ പമ്പുകള്‍ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെത്തുടര്‍ന്നാണ് കേന്ദ്രനീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസന്‍സിംഗ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഉത്തവ് ബാധകമാകുക. എല്‍പിജി ലഭ്യമാകാത്ത സാഹര്യത്തില്‍ മണ്ണെണ്ണ പാചകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്.
മണ്ണെണ്ണയുടെ താത്കാലിക വിതരണം സാധ്യമാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞു. ഒരു ജില്ലയിൽ രണ്ട് പന്പുകൾക്കാണ് ഇത്തരത്തിൽ അനുമതി ലഭിക്കുക. ഈ പന്പുകൾക്ക് 5000 ലിറ്റർ മണ്ണെണ്ണ സ്റ്റോക്ക് ചെയ്യാം.
Tags : Kerosene available through petrol pumps.