Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piling Up

Pathanamthitta

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം കു​മി​യു​ന്നു

തെരുവുനായ ശല്യവും രൂക്ഷം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ മാ​ർ​ക്ക​റ്റി​ലും ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ളും മ​ലി​ന​ജ​ല​വും കെ​ട്ടി​ക്കി​ട​ക്കു​ന്നു.

മാ​ർ​ക്ക​റ്റി​ൽ ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ൾ ക​ഴി​ക്കാ​ൻ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു. മാ​ർ​ക്ക​റ്റി​ൽ നി​ന്നു​ള്ള മ​ത്സ്യം, മാം​സം, പ​ച്ച​ക്ക​റി അ​വ​ശി​ഷ്‌​ട​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ ത​ള്ളു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ കാ​ര​ണം അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​ൻ ഇ​തി​ട​യാ​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

മാ​ലി​ന്യ​ത്തി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും നാ​ട്ടു​കാ​രെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ സ്ഥാ​പി​ച്ച പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ തു​മ്പൂ​ർ​മു​ഴി കം​പോ​സ്റ്റ് സം​വി​ധാ​നം പ​ല​പ്പോ​ഴും കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്ക​പ്പെ​ടാ​തെ നി​റ​ഞ്ഞു ക​വി​യു​ക​യും ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും ചെ​യ്യു​ന്നു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യവി​ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും മ​ലി​ന​ജ​ല പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക​യും വേ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ത്ത​നം​തി​ട്ട ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹീം മാ​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​കെ. ജ​യ​പ്ര​കാ​ശ്, ഏ​രി​യ സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് പാ​പ്പി, മോ​നാ​യി ക​ച്ചി​റ, ഷ​മീ​ർ ബീ​മ, സ​ണ്ണി കെ. ​കെ., പു​ഷ്പ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up