Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pilot

പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണ് ര​ണ്ട് പൈ​ല​റ്റു​മാ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ ഗം​ഗാ ന​ദി​ക്കു സ​മീ​പ​മു​ള്ള പാ​ട​ത്ത് പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണ് ഇ​ൻ​സ്ട്ര​ക്ട​റും ട്രെ​യി​നീ​യു​മാ​യ ര​ണ്ട് പൈ​ല​റ്റു​മാ​ർ മ​രി​ച്ചു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി സ​ച്ചി​ൻ ഭാ​ട്ടി​യ, ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​ഭി​ഷേ​ക് പൂ​ജാ​രി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​ൺ​പൂ​രി​ലെ ഗാ​ർ​ഗ് ഏ​വി​യേ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ 11:30-ഓ​ടെ​യാ​ണ് ഇ​ര​ട്ട എ​ഞ്ചി​നു​ള്ള നാ​ല് സീ​റ്റു​ള്ള പ​രി​ശീ​ല​ന വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത​ത്. തു​ട​ർ​ന്ന് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന വ​ഴി രാ​വി​ലെ 11:50-ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വി​മാ​നം നി​യ​ന്ത്ര​ണം വി​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

National

യാ​ത്ര​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്തു; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​ന് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ര​നെ കൈയേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. യാ​ത്ര​ക്കാ​ര​നാ​യ അ​ങ്കി​ത് ധ​വാ​നെ കൈ​യേ​റ്റം ചെ​യ്ത​തി​ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ പൈ​ല​റ്റാ​യ വീ​രേ​ന്ദ​ർ സെ​ജ്വാ​ളി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സെ​ക്യൂ​രി​റ്റി ചെ​ക്കിംഗി​ൽ ലൈ​ൻ മു​റി​ച്ചു ക​ട​ന്ന​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ങ്കി​ത് വി​മാ​ന ക​മ്പ​നി​യെ പ​രാ​തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

National

‘ഡിജിസിഎയുടെ 1630 തസ്തികകളിൽ 794 എണ്ണം ഒഴിഞ്ഞുകിടക്കുന്നു’

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ന് (ഡി​​​​ജി​​​​സി​​​​എ) ആ​​​​കെ അ​​​​നു​​​​വ​​​​ദി​​​​ച്ച 1630 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ 794 എ​​​​ണ്ണ​​​​വും ഒ​​​​ഴി​​​​ഞ്ഞു​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ.

ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ 441 ത​​​​സ്തി​​​​ക​​​​ക​​​​ൾ ഡി​​​​ജി​​​​സി​​​​എ സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​താ​​​​യും കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി കെ. ​​​​റാം​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു രാ​​​​ജ്യ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു. മാ​​​​ന​​​​വ​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ നാ​​​​ലു മാ​​​​സ​​​​ത്തി​​​​നി​​​​ടെ 22 പു​​​​തി​​​​യ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ നി​​​​യ​​​​മി​​​​ത​​​​രാ​​​​യി.

62 ടെ​​​​ക്നി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ, അ​​​​ഞ്ച് ഫ്ലൈ​​​​റ്റ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ, എ​​​​ട്ട് സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ നി​​​​യ​​​​മി​​​​ച്ചു. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രു​​​​ടെ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള യോ​​​​ഗ്യ​​​​താ ​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും കേ​​​​ന്ദ്ര​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.
ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്ലാ​​​​ത്ത​​​​ത് ഡി​​​​ജി​​​​സി​​​​എ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ കു​​​​റ​​​​വും നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​ർ ജോ​​​​ലി​​​​യി​​​​ൽ ചേ​​​​രാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തും പോ​​​​ലു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്.

ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്. പൈ​​​​ല​​​​റ്റ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി 2025ൽ ​​​​ര​​​​ണ്ട് പു​​​​തി​​​​യ ഫ്ലൈ​​​​യിം​​​​ഗ് പ​​​​രി​​​​ശീ​​​​ല​​​​ന ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഡി​​​​ജി​​​​സി​​​​എ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. 2021നെ ​​​​അ​​​​പേ​​​​ക്ഷി​​​​ച്ച് പ​​​​രി​​​​ശീ​​​​ല​​​​ന​​​ വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 73 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​ധ​​​ന​​​​യാ​​​​ണ് 2025ൽ ​​​​ഉ​​​​ണ്ടാ​​​​യ​​​​ത്. നി​​​​ല​​​​വി​​​​ൽ 379 പ​​​​രി​​​​ശീ​​​​ല​​​​ന​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ജെ​​​​ബി മേ​​​​ത്ത​​​​ർ എം​​​​പി​​​​യു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

International

ദു​ബാ​യി എ​യ​ർ​ഷോ​യ്ക്കി​ടെ​യി​ലെ അ​പ​ക​ടം; വീ​ര​മൃ​ത്യു വ​രി​ച്ച​ത് വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് സ്യാ​ൽ

ന്യൂ​ഡ​ൽ​ഹി: ദു​ബാ​യി എ​യ​ർ​ഷോ​യി​ൽ തേ​ജ​സ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് വീ​ര​മൃ​ത്യു വ​രി​ച്ച​ത് വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് സ്യാ​ൽ. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കാം​ഗ്ര സ്വ​ദേ​ശി​യാ​ണ് ന​മ​ൻ​ഷ് സ്യാ​ൽ.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ദുബായിലെ അ​ൽ മ​ക്തൂം വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

സം​ഘ​മാ​യു​ള്ള പ്ര​ക​ട​ത്തി​നു ശേ​ഷം ഒ​റ്റ​യ്ക്കു​ള്ള പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ വി​മാ​നം ത​ക​രു​ക​യാ​യി​രു​ന്നു. മു​ക​ളി​ലേ​ക്കു​യ​ർ​ന്നു പ​റ​ന്ന് ക​ര​ണം മ​റി​ഞ്ഞ വി​മാ​നം നേ​രെ താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എ​യ​ർ ഷോ ​താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. താ​ഴെ​വീ​ണ യു​ദ്ധ​വി​മാ​നം പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

National

അഹമ്മദാബാദ് വിമാനദുരന്തം ; പൈലറ്റിനുമേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്തം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ആ​​​ക്സി​​​ഡ​​​ന്‍റ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ബ്യൂ​​​റോ (എ​​​എ​​​ഐ​​​ബി) വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റി​​​നു​​​മേ​​​ൽ ഇ​​​തു​​​വ​​​രെ​​​യും കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്രം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​രെ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രാ​​​ല​​​യം പ​​​ത്ര​​​ക്കു​​​റി​​​പ്പ് ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. എ​​​എ​​​ഐ​​​ബി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്ന​​​ശേ​​​ഷം ചി​​​ല തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​ക​​​ൾ ഉ​​​ണ്ടാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ കോ​​​ട​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സൂ​​​ര്യ​​​കാ​​​ന്ത്, ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​രു​​​ടെ​​​യും​​​മേ​​​ൽ ഇ​​​തു​​​വ​​​രെ​​​യും കു​​​റ്റം ചു​​​മ​​​ത്ത​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് എ​​​എ​​​ഐ​​​ബി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്നും കേ​​​സി​​​ൽ വാ​​​ദം കേ​​​ൾ​​​ക്ക​​​വേ ബെ​​​ഞ്ച് ഊ​​​ന്നി​​​പ്പ​​​റ​​​ഞ്ഞു.

എ​​​എ​​​ഐ​​​ബി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​രീ​​​തി ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ​​​യും സ​​​മ​​​ത്വ​​​ത്തെ​​​യും ലം​​​ഘി​​​ക്കു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വ്യോ​​​മ​​​യാ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​രു എ​​​ൻ​​​ജി​​​ഒ​​​യാ​​​ണു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റി​​​നെ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വാ​​​ദം​​​കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; പൈ​ല​റ്റു​മാ​രെ ആ​രും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​രെ ആ​ർ​ക്കും കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

ജ​സ്റ്റീ​സു​മാ​രാ​യ സു​ര്യ​കാ​ന്ത്, ജോ​യ്മ​ല്യ ബാ​ച്ചി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പൈ​ല​റ്റ് സു​മീ​ത് സ​ബ​ർ​വാ​ളി​ന്‍റെ പി​താ​വ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം വ​ള​രെ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. വി​മാ​ന അ​പ​ക​ട​മു​ണ്ടാ​യ​ത് പൈ​ല​റ്റു​മാ​രു​ടെ പി​ഴ​വാ​ണെ​ന്ന് രാ​ജ്യ​ത്തെ ആ​രും വി​ശ്വ​സി​ക്കു​ന്നി​ല്ല. വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​ക​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​രം നി​ങ്ങ​ൾ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ല.- ജ​സ്റ്റീ​സ് ബാ​ഗ്ചി പ​റ​ഞ്ഞു.

എ​യ​ർ ഇ​ന്ത്യ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഇ​ന്ധ​ന​നി​യ​ന്ത്ര​ണ സ്വി​ച്ച് ആ​രാ​ണ് ഓ​ഫ് ആ​ക്കി​യ​തെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ താ​ന​ല്ലെ​ന്ന് നി​ങ്ങ​ളു​ടെ മ​ക​ൻ മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ വാ​ൾ​ട്ട് സ്ട്രീ​റ്റ് ജേ​ണ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ റി​പ്പോ​ർ​ട്ടി​ങ്ങി​നേ​യും സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ദേ​ശ മാ​ധ്യ​മ​ത്തി​ലെ റി​പ്പോ​ര്‍​ട്ട് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഹ​ർ​ജി​ക്കാ​ര​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വി​മാ​ന​ദു​ര​ന്തം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ശ​രി​യാ​യ അ​ന്വേ​ഷ​ണ​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് കോ​ട​തി​യി​ൽ വാ​ദി​ച്ചു.​ ഹർജി ഈ ​മാ​സം പ​ത്തി​ന് വീണ്ടും പ​രി​ഗ​ണി​ക്കും.

Latest News

Corehub Up