Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pk Shyamala

‌വ​ർ​ഗ​വ​ഞ്ച​ക​നെ​തി​രെ ജ​നം നി​ല​പാ​ട് സ്വീ​ക​രി​ക്കും; ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എം.​വി. ജ​യ​രാ​ജ​ൻ  

 

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​തൃ​പ്തി അ​റി​യി​ച്ച് പാ​ർ​ട്ടി വി​ട്ട ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ.

ടി.​കെ. ഗോ​വി​ന്ദ​ൻ വ​ർ​ഗ​വ​ഞ്ച​ക​നെ​ന്നും വ​ർ​ഗ​വ​ഞ്ച​ക​നെ​തി​രെ ജ​നം നി​ല​പാ​ട് എ​ടു​ക്കു​മെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ടി​നെ ജ​നം മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ല. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ എം.​വി. ഗോ​വി​ന്ദ​ന് പ​ങ്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​ർ സി​പി​എ​മ്മി​ലെ പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ. ഗോ​വി​ന്ദ​ൻ ത​ളി​പ്പ​റ​മ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. യു​ഡി​എ​ഫ് പി​ന്തു​ണ സ്വീ​ക​രി​ക്കു​മെ​ന്നും ടി .​കെ.​ഗോ​വി​ന്ദ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പു​ന​ർ​വി​ചി​ന്ത​നം വേ​ണം; പി.​കെ.​ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ ഒ​രു വി​ഭാ​ഗം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ. ശ്യാ​മ​ള​യെ ത​ളി​പ്പ​റ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പു​മാ​യി ഒ​രു വി​ഭാ​ഗം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. വ്യ​ക്തി​ക്ക് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് പ്ര​ധാ​ന​മെ​ന്നും നേ​തൃ​ത്വം മാ​റ്റി​ചി​ന്തി​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി.​കെ. ശ്യാ​മ​ള​യ്ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്.

പാ​ർ​ട്ടി തി​രു​ത്ത​ണ​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കാ​ൽ ചു​വ​ട്ടി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​കാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​രി​ല്ല എ​ന്നും ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പു​ന​ർ​ചി​ന്ത​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ജ​ന​കീ​യ​നാ​യ ഒ​രാ​ളെ നി​ശ്ച​യി​ക്ക​ണ​മെ​ന്നും വി​കാ​രം കൊ​ണ്ട​ല്ല വി​വേ​കം കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ന്നും പ്ര​വ​ർ​ത്ത​ക​ർ കു​റി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ മ​ന​സ​റി​യാ​ൻ പ​റ്റാ​ത്ത നേ​തൃ​ത്വ​മാ​ണ് ഉ​ള്ള​തെ​ന്നും പാ​ർ​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന​വ​രെ പൊ​ട്ട​ന്മാ​രാ​ക്ക​രു​ത് എ​ന്നും പ്ര​വ​ർ​ത്ത​ക​രു​ടെ കു​റി​പ്പു​ക​ളി​ലു​ണ്ട്.

എം.​വി. ഗോ​വി​ന്ദ​നാ​ണ് നി​ല​വി​ൽ ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് ഗോ​വി​ന്ദ​ൻ മ​ത്സ​രി​ക്കാ​ത്ത​ത്.

Latest News

Corehub Up