x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌വ​ർ​ഗ​വ​ഞ്ച​ക​നെ​തി​രെ ജ​നം നി​ല​പാ​ട് സ്വീ​ക​രി​ക്കും; ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എം.​വി. ജ​യ​രാ​ജ​ൻ  


Published: March 16, 2026 08:09 PM IST | Updated: March 16, 2026 08:09 PM IST

 

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​തൃ​പ്തി അ​റി​യി​ച്ച് പാ​ർ​ട്ടി വി​ട്ട ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ.

ടി.​കെ. ഗോ​വി​ന്ദ​ൻ വ​ർ​ഗ​വ​ഞ്ച​ക​നെ​ന്നും വ​ർ​ഗ​വ​ഞ്ച​ക​നെ​തി​രെ ജ​നം നി​ല​പാ​ട് എ​ടു​ക്കു​മെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ടി​നെ ജ​നം മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ല. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ എം.​വി. ഗോ​വി​ന്ദ​ന് പ​ങ്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​ർ സി​പി​എ​മ്മി​ലെ പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ. ഗോ​വി​ന്ദ​ൻ ത​ളി​പ്പ​റ​മ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. യു​ഡി​എ​ഫ് പി​ന്തു​ണ സ്വീ​ക​രി​ക്കു​മെ​ന്നും ടി .​കെ.​ഗോ​വി​ന്ദ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : TK Govindan cpm mv jayarajan pk shyamala

Recent News

Corehub Up