x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് പി​ന്തു​ണ സ്വീ​ക​രി​ക്കും; ത​ളി​പ്പ​റ​മ്പി​ൽ മ​ത്സ​രി​ക്കാ​ൻ സി​പി​എം വി​ട്ട ടി.​കെ. ഗോ​വി​ന്ദ​ൻ


Published: March 16, 2026 06:07 PM IST | Updated: March 16, 2026 06:07 PM IST

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ളി​പ്പ​റ​മ്പി​ൽ പി.​കെ.​ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​വും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ടി.​കെ. ഗോ​വി​ന്ദ​ൻ.

സി​പി​എ​മ്മി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ്ര​വ​ണ​ത​ക​ളാ​ണെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി വി​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. ആ​റ് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ലി​യ അ​നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. എം.​വി. ഗോ​വി​ന്ദ​ൻ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ മ​ണ്ഡ​ല​ത്തി​ൽ നാ​ലാം ത​വ​ണ ഭാ​ര്യ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : cpm tk govindan pk shyamala kannur

Recent News

Corehub Up