Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Stations

Ernakulam

മു​ഖ​വും ചു​മ​ത​ല​യും മാ​റി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍

കൊ​ച്ചി: ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ചു​മ​ത​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി എ​സ്‌​ഐ​മാ​ര്‍. ആ​കെ​യു​ള്ള 67 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ 60 സ്റ്റേ​ഷ​നു​ക​ളു​ടെ ഭ​ര​ണ​ചു​മ​ത​ല​യി​ലേ​ക്കാ​ണ് എ​സ്‌​ഐ​മാ​ര്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ഴ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സി​ഐ​മാ​ര്‍ തു​ട​രും.
കൊ​ച്ചി സി​റ്റി​യി​ല്‍ ആ​കെ​യു​ള്ള 25 സ്റ്റേ​ഷ​നു​ക​ളി​ല്‍ 21 എ​ണ്ണ​ത്തി​ലും എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ 41 സ്റ്റേ​ഷ​നു​ക​ളി​ല്‍ 39 എ​ണ്ണ​ത്തി​ലു​മാ​ണ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി(​എ​സ്എ​ച്ച്ഒ) എ​സ്‌​ഐ​മാ​ര്‍ ചു​മ​ത​ല​യേ​റ്റി​ട്ടു​ള്ള​ത്. കൊ​ച്ചി സി​റ്റി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍, എ​റ​ണാ​കു​ളം സൗ​ത്ത്, മ​ട്ടാ​ഞ്ചേ​രി, തൃ​ക്കാ​ക്ക​ര എ​ന്നീ സ​ബ്ഡി​വി​ഷ​നു​ക​ളി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍, എ​റ​ണാ​കു​ളം നോ​ര്‍​ത്ത്, പാ​ലാ​രി​വ​ട്ടം, പ​ള്ളു​രു​ത്തി, തൃ​ക്കാ​ക്ക​ര എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ തു​ട​രും. എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ ആ​ലു​വ ഈ​സ്റ്റ്, നെ​ടു​മ്പാ​ശേ​രി, ക​ണ്‍​ട്രോ​ള്‍ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ തു​ട​രും.

പോ​ലീ​സി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി വി​വി​ധ പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
പ്ര​ധാ​ന മാ​റ്റ​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളും

4ക​സ്റ്റ​ഡി മ​ര്‍​ദ​ന​ങ്ങ​ളും അ​ന​ധി​കൃ​ത ത​ട​വു​ക​ളും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി കു​റ്റാ​ന്വേ​ഷ​ണം ശാ​സ്ത്രീ​യ രീ​തി​യി​ലേ​ക്ക് മാ​റും.
4ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും.
4പ​രാ​തി​ക​ളു​ടെ എ​ണ്ണ​വും എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്‌​ട്രേ​ഷ​നും ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​ജി​റ്റ​ലാ​യി നി​രീ​ക്ഷി​ക്കും.

4പോ​ലീ​സ് സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​തി​മാ​സ അ​ഭി​പ്രാ​യം അ​റി​യാ​ന്‍ ഡി​ഐ​ജി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​ത​ന്ത്ര സം​വി​ധാ​നം നി​ല​വി​ല്‍ വ​രും.

 

 

National

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി: യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാരിനു നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രീ​​​കൃ​​​ത ക​​​ണ്‍ട്രോ​​​ൾ സം​​​വി​​​ധാ​​​നം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി.

ക​​​ഴി​​​ഞ്ഞ 21ന് ​​​നി​​​ശ്ച​​​യി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.

ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലെ ചി​​​ല പാ​​​ളി​​​ച്ച​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​നി​​​ധി പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തെന്നും അ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യ​​​താ​​​യും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​ർ​​​ച്ച് 14നാ​​​ണ് അ​​​ടു​​​ത്ത യോ​​​ഗം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ സി​​​സി​​​ടി​​​വി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മ​​​ല്ലെ​​​ന്ന മാ​​​ധ്യ​​​മ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സി​​​സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് 2020ലാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഈ ​​​ഉ​​​ത്ത​​​ര​​​വ് പ​​​ല​​​യി​​​ട​​​ത്തും പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും കാ​​​മ​​​റ​​​ക​​​ൾ പ​​​ല​​​തും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​ു​​​മാ​​​ണെ​​​ന്നു​​​മാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ റൗ​ഡിപ്പ​ട്ടി​ക പ​ര​സ്യ​മാ​യി പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള​ത​ല്ല: ​കോട​തി

കൊ​​​ച്ചി: പോ​​​ലീ​​​സ് സ്റ്റേ​​ഷ​​​നു​​​ക​​​ളി​​​ല്‍ റൗ​​​ഡി​​പ്പ​​​ട്ടി​​​ക പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള​​​ത​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​റി​​​വി​​​ലേ​​​ക്ക് വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. പ​​​ര​​​സ്യ​​​മാ​​​യി പ​​​ട്ടി​​​ക പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ വ്യ​​​ക്തി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ത ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് മാ​​​ത്രം പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളി​​​ട​​​ത്ത് വ​​യ്​​​ക്കാ​​​നു​​​ള​​​ള​​​താ​​​ണ് ഇ​​​ത്ത​​​രം പ​​​ട്ടി​​​ക​​​ക​​​ളെ​​​ന്നും ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

റൗ​​​ഡി എ​​​ന്നും റൗ​​​ഡി​​​യാ​​​യി തു​​​ട​​​ര​​​ണ​​​മെ​​​ന്നി​​​ല്ല. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ നേ​​​രാ​​​യ മാ​​​ര്‍​ഗ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​ന്‍ സ​​​മൂ​​​ഹ​​​ത്തി​​​നും ക​​​ട​​​മ​​​യു​​​ണ്ട്. റി​​​പ്പ​​​ര്‍ ജ​​​യാ​​​ന​​​ന്ദ​​​ന് ത​​​ന്‍റെ പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത് ഇ​​​യാ​​​ള്‍ മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ്. രാ​​​മാ​​​യ​​​ണം ര​​​ചി​​​ച്ച വാ​​​ത്മീ​​​കി, സ​​​പ്ത​​​ര്‍​ഷി​​​ക​​​ളു​​​ടെ ഉ​​​പ​​​ദേ​​​ശം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​വ​​​രെ കൊ​​​ള്ള​​​സം​​​ഘാം​​​ഗ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഐ​​​തി​​​ഹ്യ​​​മെ​​​ന്നും കോ​​​ട​​​തി ഓ​​​ര്‍​മി​​​പ്പി​​​ച്ചു.
ഫോ​​​ര്‍​ട്ട്‌​​​കൊ​​​ച്ചി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ത​​​ന്‍റെ പേ​​​രും ചി​​​ത്ര​​​വും നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ന്‍ കു​​​റ്റ​​​വാ​​​ളി സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ പേ​​​രും ഫോ​​​ട്ടോ​​​യും ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം സ്റ്റേ​​​ഷ​​​നി​​​ലെ നോ​​​ട്ടീ​​​സ് ബോ​​​ര്‍​ഡി​​​ല്‍നി​​​ന്ന് നീ​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. ത​​​നി​​​ക്കെ​​​തി​​​രാ​​​യ 18 കേ​​​സു​​​ക​​​ളി​​​ല്‍ 16ലും ​​​കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യെ​​​ന്നും ഫോ​​​ര്‍​ട്ട്​​​കൊ​​​ച്ചി സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ ത​​​നി​​​ക്കെ​​​തി​​​രെ ഒ​​​രു കു​​​റ്റ​​​കൃ​​​ത്യ​​​വും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന​​തു​​​മ​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

എ​​​ട്ടു വ​​​ര്‍​ഷ​​​മാ​​​യി ഒ​​​രു കേ​​​സി​​​ലും പ്ര​​​തി​​​യ​​​ല്ലാ​​​ത്ത താ​​​ന്‍ മോ​​​ശം കൂ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ള്‍ ഉ​​​പേ​​​ക്ഷി​​​ച്ച് മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണ്. ജോ​​​ലി ചെ​​​യ്ത് വൃ​​​ദ്ധ​​മാ​​​താ​​​വി​​​നെ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്നു​​​ണ്ട്. വി​​​വാ​​​ഹ​​​ത്തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ലെ റൗ​​​ഡി ലി​​​സ്റ്റ് ത​​​നി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും മാ​​​ന​​​ഹാ​​​നി​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ന്നാ​​​ല്‍, ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ വ​​​ധ​​​ശ്ര​​​മ​​​മ​​​ട​​​ക്കം കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഫോ​​​ര്‍​ട്ടു​​​കൊ​​​ച്ചി സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ലാ​​​ണ് താ​​​മ​​​സ​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ നി​​​ര​​​ന്ത​​​ര നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യാ​​ണു പ​​​ട്ടി​​​ക പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ല്‍, ശി​​​ക്ഷ​​​യെ​​​ക്കാ​​​ള്‍ പ​​​രി​​​വ​​​ര്‍​ത്ത​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​ന്‍ നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up