x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി; കേ​ര​ള മോ​ഡ​ൽ ന​ട​പ്പാ​ക്കി​ക്കൂ​ടേ എ​ന്ന് സു​പ്രീം​കോ​ട​തി


Published: April 7, 2026 12:21 AM IST | Updated: April 7, 2026 12:21 AM IST

ന്യൂ​ഡ​ൽ​ഹി: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തും അ​ത് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​ഭി​ന​ന്ദ​നം.

കേ​ര​ള​ത്തി​ൽ ഇ​ത് മി​ക​ച്ച സം​വി​ധാ​നം ആ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൊ​ബൈ​ൽ വ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സി​സി​ടി​വി കാ​മ​റ​യി​ലൂ​ടെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

കേ​ര​ള​ത്തി​ലെ മി​ക​ച്ച സം​വി​ധാ​നം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ന്തു​കൊ​ണ്ട് പി​ന്തു​ട​രാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ബെ​ഞ്ച് ചോ​ദി​ച്ചു. കേ​ര​ള​ത്തി​നൊ​പ്പം മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ങ്ങ​ളും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൃ​ത്യ​മാ​യി സി​സി​ടി​വി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കേ​സി​ലെ അ​മി​ക്ക​സ് ക്യൂ​റി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് ഡേ​വ് വ്യ​ക്ത​മാ​ക്കി.

എ​ങ്കി​ലും ജാ​ർ​ഖ​ണ്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ങ്ങ​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ളു​ടെ അ​ഭാ​വം സം​ബ​ന്ധി​ച്ച് സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച കേ​സി​ൽ സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്പോ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​തോ​ടൊ​പ്പം ഇ​ന്ത്യ​യി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് പാ​ക് ബ​ന്ധ​മു​ള്ള ചി​ല ചാ​ര സം​ഘ​ട​ന​ക​ൾ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ട് വാ​ദ​ത്തി​ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ കാ​മ​റ​ക​ളും മാ​റ്റി സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കാ​മ​റ​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്പോ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​വി​ടെ​നി​ന്നു ഫ​ണ്ട് ല​ഭി​ക്കു​മെ​ന്നും കോ​ട​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു നി​ർ​ദേ​ശം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ രാ​ജ്കു​മാ​ർ ഭാ​സ്ക​ർ താ​ക്ക​റെ കോ​ട​തി​യെ അ​റി​യി​ച്ചു.

 

Tags : CCTV police stations Supreme Court Kerala model implemented

Recent News

Corehub Up