കൊച്ചി: ജില്ലയിലെ പോലീസ് സ്റ്റേഷന് ചുമതലയിലേക്ക് മടങ്ങിയെത്തി എസ്ഐമാര്‍. ആകെയുള്ള 67 പോലീസ് സ്റ്റേഷനുകളില്‍ 60 സ്റ്റേഷനുകളുടെ ഭരണചുമതലയിലേക്കാണ് എസ്ഐമാര്‍ എത്തിയിരിക്കുന്നത്. ഏഴ് സ്റ്റേഷനുകളില്‍ സിഐമാര്‍ തുടരും.
കൊച്ചി സിറ്റിയില്‍ ആകെയുള്ള 25 സ്റ്റേഷനുകളില്‍ 21 എണ്ണത്തിലും എറണാകുളം റൂറലില്‍ 41 സ്റ്റേഷനുകളില്‍ 39 എണ്ണത്തിലുമാണ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി(എസ്എച്ച്ഒ) എസ്ഐമാര്‍ ചുമതലയേറ്റിട്ടുള്ളത്. കൊച്ചി സിറ്റിയില്‍ എറണാകുളം സെന്‍ട്രല്‍, എറണാകുളം സൗത്ത്, മട്ടാഞ്ചേരി, തൃക്കാക്കര എന്നീ സബ്ഡിവിഷനുകളില്‍ എറണാകുളം സെന്‍ട്രല്‍, എറണാകുളം നോര്‍ത്ത്, പാലാരിവട്ടം, പള്ളുരുത്തി, തൃക്കാക്കര എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ തുടരും. എറണാകുളം റൂറലില്‍ ആലുവ ഈസ്റ്റ്, നെടുമ്പാശേരി, കണ്ട്രോള് റൂം എന്നിവിടങ്ങളിലും ഇന്‍സ്പെക്ടര്‍മാര്‍ തുടരും.
പോലീസിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി നിരവധി വിവിധ പരിഷ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാന മാറ്റങ്ങളും പ്രത്യേകതകളും
4കസ്റ്റഡി മര്‍ദനങ്ങളും അനധികൃത തടവുകളും പൂര്‍ണമായി ഒഴിവാക്കി കുറ്റാന്വേഷണം ശാസ്ത്രീയ രീതിയിലേക്ക് മാറും.
4ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കും.
4പരാതികളുടെ എണ്ണവും എഫ്ഐആര്‍ രജിസ്ട്രേഷനും ഡിജിപിയുടെ നേതൃത്വത്തില്‍ ഡിജിറ്റലായി നിരീക്ഷിക്കും.
4പോലീസ് സേവനങ്ങളെക്കുറിച്ച് ജനങ്ങളില്‍നിന്ന് പ്രതിമാസ അഭിപ്രായം അറിയാന്‍ ഡിഐജിമാരുടെ നേതൃത്വത്തില്‍ സ്വതന്ത്ര സംവിധാനം നിലവില്‍ വരും.