Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pollution-free

Palakkad

ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്രം മാ​ലി​ന്യവി​മു​ക്ത​മാ​ക്ക​ണം

വ​ട​ക്ക​ഞ്ചേ​രി: മൂ​ല​ങ്കോ​ട് കാ​ള​ത്തോ​ട്ടം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മാ​ണി​ത്. ച​പ്പു​ച​വ​റും ഭ​ക്ഷ​ണാ വ​ശി​ഷ്ട​ങ്ങ​ളും മ​ദ്യ​കു​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​റ​യെ. വി​വി​ധ രോ​ഗ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​വ​രാ​ണ് കൂ​ടു​ത​ലാ​യും ഈ ​ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​വി​ടെ കു​റ​ച്ചു​സ​മ​യം ചെ​ല​വ​ഴി​ച്ചാ​ൽ ത​ന്നെ ഇ​ല്ലാ​ത്ത രോ​ഗം പി​ടി​പെ​ടും എ​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക്കു മു​ന്നി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം വൃ​ത്തി​യാ​ക്കി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up