x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​മു​ക്ത​മെ​ന്ന ല​ക്ഷ്യം പാ​ളു​ന്നു മാ​ലി​ന്യം പ​തി​വു കാ​ഴ്ച


Published: February 1, 2026 10:02 PM IST | Updated: February 1, 2026 10:02 PM IST

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ പാ​ത​യോ​ര​ങ്ങ​ളി​ലും റോ​ഡു​ക​ളോ​ടു ചേ​ര്‍​ന്ന വ​ന​മേ​ഖ​ല​ക​ളി​ലും മാ​ലി​ന്യം ത​ള്ള​ല്‍ നി​ര്‍​ബാ​ധം തു​ട​രു​ന്നു. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ പ​ല​യി​ട​ത്തും മാ​ലി​ന്യം വ​ലി​ച്ചെ​റി​രി​ക്കു​ന്ന​താ​യി കാ​ണാം. മാ​ലി​ന്യ​മു​ക്ത ജി​ല്ല​യെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം വെ​റും പ്ര​ഹ​സ​ന​മാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് പ​ല​യി​ട​ത്തും. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ലി​ച്ചെ​റി​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പ​ല​യി​ട​ത്തും പ​തി​വു ദൃ​ശ്യ​മാ​ണ്.

ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലു​മൊ​ക്കെ മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ച്ച് രാ​ത്രി വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​വ​ന്നു വി​ജ​ന​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന​വ​രും കു​റ​വ​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ലി​ന്യം ത​ള്ള​ല്‍ ത​ട​യാ​ന്‍ പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പാ​ത​യോ​ര​ങ്ങ​ളി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ടു​പു​ഴ -മൂ​ല​മ​റ്റം റൂ​ട്ടി​ല്‍ കാ​ഞ്ഞാ​റി​നു സ​മീ​പം രാ​ത്രി​യി​ല്‍ മാ​ലി​ന്യം പി​ക്ക് അ​പ്പി​ല്‍ എ​ത്തി​ച്ച് ത​ള്ളി​യി​രു​ന്നു.

കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ലം മു​ത​ല്‍ പ​ള്ളി​വാ​സ​ല്‍ വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ പ​ല​യി​ട​ത്തും മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്ന​തു കാ​ണാം. തൊ​ടു​പു​ഴ -പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന പാ​ത, മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ക​ട്ട​പ്പ​ന -കു​ട്ടി​ക്കാ​നം റോ​ഡ്, കോ​ട്ട​യം -കു​മ​ളി റോ​ഡ് തു​ട​ങ്ങി പ​ല റോ​ഡു​ക​ളി​ലെ​യും ജ​ന​വാ​സ​മി​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലും കാ​ടു​വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്തു​മെ​ല്ലാം മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്.

മൂ​ന്നാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യ​പ്ര​ശ്‌​നം പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

അ​റ​വു​മാ​ലി​ന്യം, പ​ച്ച​ക്ക​റി-​മ​ത്സ്യ അ​വ​ശി​ഷ്ട​ങ്ങ​ള്‍, പാ​നീ​യ കു​പ്പി​ക​ള്‍, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ത​ള്ളു​ന്ന​തി​ലേ​റെ​യും. അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ളും ഡ​യ​പ്പ​റു​ക​ളും വ​രെ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ കെ​ട്ടി വ​ഴി​യ​രി​കി​ലും പു​ഴ​യി​ലു​മൊ​ക്കെ വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. സ​മീ​പ ജി​ല്ല​ക​ളി​ല്‍​നി​ന്നു ശു​ചി​മു​റി മാ​ലി​ന്യം​വ​രെ കൊ​ണ്ടു​വ​ന്നു ത​ള്ളി​യ സം​ഭ​വ​ങ്ങ​ള്‍ ജി​ല്ല​യി​ലു​ണ്ടാ​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ളും മ​റ്റും തെ​രു​വു​നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കീ​റി റോ​ഡി​ലി​ടു​ന്ന​തും പ​തി​വാ​ണ്.

മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​കി ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്ക് ക​ല​രു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

വ​ന​മേ​ഖ​ല​ക​ളി​ല്‍ ത​ള്ളു​ന്ന ഡി​സ്‌​പോ​സ​ബി​ള്‍ പ്ലേ​റ്റു​ക​ള്‍, പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്നു. പാ​ത​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യം ത​ള്ള​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ര്‍​ധി​ക്കാ​നും കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

പി​ടി​ക്ക​പ്പെ​ട്ടാ​ലും, ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​നു മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

പ​ല​യി​ട​ത്തും മാ​ലി​ന്യം സം​ഭ​രി​ക്കാ​നു​ള്ള എം​സി​എ​ഫു​ക​ള്‍ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.

Tags : pollution-free nattuvishesham local news

Recent News

Corehub Up