x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന മ​തി​ൽ കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​


Published: June 23, 2026 05:20 AM IST | Updated: June 23, 2026 05:20 AM IST

വൈ​ക്കം: മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ത്തി​ൽ നി​ന്ന് തെ​ക്കേ ന​ട​യി​ലേ​ക്കു​ള്ള വ​ള​വി​ന് സ​മീ​പം റോ​ഡ​രി കി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. മ​തി​ലി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന് വി​ള്ള​ൽ വീ​ണ് റോ​ഡി​ലേ​ക്ക് ചെരി​ഞ്ഞ നി​ല​യി​ലാ​ണ്. മ​തി​ലി​ന് സ​മീ​പ​ത്തു​കൂ​ടി നൂ​റു​ക​ണ​ക്കി​ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​തി​ൽ ഏ​തു​നി​മി​ഷ​വും റോ​ഡി​ലേ​ക്ക് മ​റി​യു​മെ​ന്ന സ്ഥി​തി​യാ​ണ്.

റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഓ​ട​യി​ല്ല. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കു​ന്ന​ത് മ​തി​ലി​നോ​ട് ചേ​ർ​ന്നാ​ണ്. ഇ​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

K-Rail Survey

Tags : nattu vishesham Collapsed poses a threat

Recent News

Corehub Up