x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​റ്റി​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്


Published: June 23, 2026 06:47 AM IST | Updated: June 23, 2026 06:47 AM IST

വൈ​റ്റി​ല: വൈ​റ്റി​ല ജം​ഗ്ഷ​നി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി അ​നു​വ​ദി​ച്ച 1.5 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഉ​മ തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ് നി​ർ​ദേ​ശി​ച്ച പു​തി​യ സ്കെ​ച്ച് അം​ഗീ​ക​രി​ച്ച് കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യി​ൽ​നി​ന്നു പ​ണം അ​നു​വ​ദി​ച്ച​തി​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

പാ​ല​ത്തി​ന്‍റെ താ​ഴെ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന മീ​ഡി​യ​നു​ക​ൾ പൊ​ളി​ച്ചു പ​ണി​ത്, ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ല​ത്തി​ന് താ​ഴെ യൂ​ടേ​ൺ അ​നു​വ​ദി​ക്കു​ക​യാ​ണ് പ്രാ​ഥ​മി​ക​മാ​യി ചെ​യ്യു​ന്ന​ത്. മേ​യ​ർ വി.​കെ. മി​നി​മോ​ൾ, കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​എ​ക്സ്. സെ​ബാ​സ്റ്റ്യ​ൻ, വി.​പി. ച​ന്ദ്ര​ൻ, ആ​ന്‍റ​ണി പൈ​നു​ത​റ, ട്രാ​ഫി​ക് എ​സി​പി ഷെ​രീ​ഫ്, ദേ​ശീ​യ​പാ​താ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ ഉ​റ​പ്പു ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : nattu vishesham Traffic jam

Recent News

Corehub Up