വടക്കഞ്ചേരി: മൂലങ്കോട് കാളത്തോട്ടം സാമൂഹ്യാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള ബസ് കാത്തിരിപ്പുകേന്ദ്രമാണിത്. ചപ്പുചവറും ഭക്ഷണാ വശിഷ്ടങ്ങളും മദ്യകുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ നിറയെ. വിവിധ രോഗങ്ങളുമായി ആശുപത്രിയിലേക്ക് വരുന്നവരാണ് കൂടുതലായും ഈ ബസ് കാത്തിരിപ്പു കേന്ദ്രം ഉപയോഗിക്കുന്നത്.
എന്നാൽ ഇവിടെ കുറച്ചുസമയം ചെലവഴിച്ചാൽ തന്നെ ഇല്ലാത്ത രോഗം പിടിപെടും എന്ന സ്ഥിതിയാണിപ്പോൾ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ആശുപത്രിക്കു മുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കി സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.