Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postmortem

ആം​ബു​ല​ൻ​സി​നാ​യി കാ​ത്തു​നി​ന്നു; മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പൂ​രി​ൽ ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ. ച​ത്ത​ർ​പൂ​ർ സ്വ​ദേ​ശി​നി റു​ക്സാ​ന​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ടാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​നാ​ദ​ര​വ് കാ​ട്ടി​യ​ത്.

ജൂ​ലൈ നാ​ല് മു​ത​ൽ റു​ക്സാ​ന​യെ കാ​ണാ​താ​യി​രു​ന്നു. പി​ന്നീ​ട് ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് സൂ​ര​ജ്പൂ​രി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ നി​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ, പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ബ​ഡാ മ​ലേ​ര സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ഏ​റെ നേ​രം കാ​ത്തു​നി​ന്നെ​ങ്കി​ലും വാ​ഹ​നം ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ മാ​ലി​ന്യം ക​യ​റ്റി​പോ​കു​ന്ന വാ​ഹ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് റു​ക്സാ​ന​യു​ടെ ഭ​ർ​ത്താ​വ് ബാ​ബ​ലേ​ഷ് അ​ഹി​ർ​വാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Kerala

ചതുപ്പില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതെന്ന് സംശയം; പോസ്റ്റുമോര്‍ട്ടം ഇന്ന്

കൊച്ചി: കളമശേരി എച്ച്എംടിക്ക് എതിര്‍വശം കാടുമൂടിയ പ്രദേശത്തെ ചതുപ്പില്‍ പുരുഷന്‍റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.

കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട ശേഷം കൊച്ചിയില്‍ വിമാനമിറങ്ങി പിന്നീട് കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ (58)യുടേതെന്ന നിഗമനത്തിലാണ് പോലീസ്. സൂരജ് ലാമയെ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാളെ ഒടുവില്‍ കണ്ടത് ഇവിടെയാണെന്ന് കണ്ടെത്തിയിരുന്നു.

സൂരജ് ലാമയുടെ മകന്‍ സാന്‍റണ്‍ ലാമയെ ബംഗളൂരുവില്‍ നിന്ന് പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ഞായറാഴ്ച രക്തസാമ്പിള്‍ ശേഖരിച്ചു. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്തു.

സൂരജ് ലാമയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാട് മൂടിയ പ്രദേശത്തെ ചതുപ്പില്‍ ഒരുകാല്‍ ചതുപ്പില്‍പൂണ്ടനിലയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കാല്‍ ചതുപ്പിലാണ്ടുപോയി വെള്ളക്കെട്ടില്‍ വീണായിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൂരജ് ലാമ തിരോധാനം അന്വേഷിക്കുന്ന പ്രത്യേകസംഘ തലവനായ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 27അംഗ സംഘവും ഫയര്‍ഫോഴ്‌സ് ആര്‍ആര്‍ടിയും ചേര്‍ന്നായിരുന്നു തെരച്ചില്‍. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

കോല്‍ക്കത്തയില്‍ വേരുകളുള്ള ബംഗളൂരു സ്വദേശി സൂരജ് ലാമയ്ക്ക് കുവൈറ്റില്‍ ഹോട്ടല്‍ ബിസിനസായിരുന്നു. ഓര്‍മ നഷ്ടപ്പെട്ട ലാമയെ വിസ കാലാവധി കഴിഞ്ഞെന്നുകാട്ടി കുവൈറ്റില്‍ നിന്ന് ഒക്ടോബര്‍ അഞ്ചിന് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. എന്നാല്‍ ബംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്.

മദ്യദുരന്തത്തിനു പിന്നാലെ സ്വന്തം പേരു പോലും ഓര്‍മയില്ലാത്ത അവസ്ഥയിലായിരുന്നു ലാമ. അഞ്ചിന് രാവിലെ മെട്രോ ഫീഡര്‍ ബസില്‍ കയറി ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്ത് പിതാവ് ഇറങ്ങിയതായി മകന്‍ മനസിലാക്കിയിരുന്നു. പിന്നീട് കളമശേരിയില്‍ പലയിടത്തും കണ്ടതായി വിവരം ലഭിച്ചു.

സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബര്‍ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്നു തന്നെ കൊച്ചിയിലെത്തി വിവരങ്ങള്‍ ശേഖരിച്ച് നെടുമ്പാശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടെ ഒക്ടോബര്‍ എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിംഗ് കോളനിയുടെ സമീപത്ത് ലക്ഷ്യംതെറ്റി അലഞ്ഞു തിരിയുന്ന ലാമയുടെ വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് മകന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചത്.

എച്ച്എംടി പ്രദേശത്ത് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡിനെയടക്കം എത്തിച്ച് നേരത്തെ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. രണ്ടാംഘട്ട പരിശോധനയാണ് ഇന്നലെ നടന്നത്. വിവരമറിഞ്ഞ രാത്രി എട്ടോടെ ബന്ധുവിനൊപ്പമാണ് മകന്‍ കൊച്ചിയില്‍ എത്തിയിട്ടുള്ളത്.

 

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റ​ത്ത് മ​ധ്യ​വ​യ​സ്ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ സ​ലിം എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി വി​വ​ര​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ്ര​ദേ​ശ​ത്തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Kerala

ഡോ​ക്ട​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം; കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​മ​ല്ലെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ പി​താ​വ് ഡോ​ക്ട​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. നാ​ലാം ക്ലാ​സു​കാ​രി​യു​ടെ മ​ര​ണ​കാ​ര​ണം അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം അ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നു.

ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ മ​ര​ണ​കാ​ര​ണം അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം അ​ല്ലെ​ന്നും ചി​കി​ത്സാ പി​ഴ​വാ​ണ് കു​ട്ടി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു പി​താ​വ് സ​നൂ​പ് ഡോ​ക്ട​റാ​യ വി​പി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് 14-നാ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​രി മ​രി​ച്ച​ത്. പ​നി മൂ​ര്‍ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യം താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യു​ടെ വാ​ദം.

എ​ന്നാ​ൽ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​ക​ൾ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. മ​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ലും മ​ക​ളു​ടെ മ​ര​ണ​ത്തി​ലും ത​നി​ക്ക് സം​ശ​യ​മു​ണ്ടെ​ന്നും സ​നൂ​പ് അ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് സ​നൂ​പ് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​വി​പി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

Latest News

Corehub Up