Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Potential

മ​​ത്സ്യ​​മേ​​ഖ​​ല​​യി​​ലെ വികസനസാ​​ധ്യ​​ത​​ക​​ള്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം

കൊ​​​​​ച്ചി: തീ​​​​​ര​​​​​ദേ​​​​​ശ, ഉ​​​​​ള്‍​നാ​​​​​ട​​​​​ന്‍ മ​​​​​ത്സ്യ​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ ത​​​​​ദ്ദേ​​​​​ശ​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യം.

കേ​​​​​ര​​​​​ള റീ​​​​​ജ​​​​​ൺ ലാ​​​​​റ്റി​​​​​ന്‍ കാ​​​​​ത്ത​​​​​ലി​​​​​ക് കൗ​​​​​ണ്‍​സി​​​​​ലി​​​​​ന്‍റെ കോ​​​​​സ്റ്റ​​​​​ല്‍ ഏ​​​​​രി​​​​​യ ഡ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഏ​​​​​ജ​​​​​ന്‍​സി ഫോ​​​​​ര്‍ ലി​​​​​ബ​​​​​റേ​​​​​ഷ​​​​​ന്‍ (ക​​​​​ട​​​​​ൽ ) എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സോ​​​​​ഷ്യ​​​​​ല്‍ സ​​​​​ര്‍​വീ​​​​​സ് സൊ​​​​​സൈ​​​​​റ്റി​​​​​യു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ ശി​​​​​ല്പ​​​​​ശാ​​​​​ല​​​​​യി​​​​​ലാ​​​​​ണ് ആ​​​​​വ​​​​​ശ്യ​​​മു​​​​​യ​​​​​ർ​​​​​ന്ന​​​​​ത്.

തീ​​​​​ര​​​​​ദേ​​​​​ശ, ഉ​​​​​ള്‍​നാ​​​​​ട​​​​​ന്‍ മ​​​​​ത്സ്യ​​​​​മേ​​​​​ല​​​​​യി​​​​​ലെ വി​​​​​ക​​​​​സ​​​​​ന​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍, പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ള്‍, പ്ര​​​​​തി​​​​​വി​​​​​ധി​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ശാ​​​​​സ്ത്രീ​​​​​യ​​​​​വും പ്രാ​​​​​യോ​​​​​ഗി​​​​​ക​​​​​വു​​​​​മാ​​​​​യ അ​​​​​വ​​​​​ബോ​​​​​ധം വ​​​​​ര്‍ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ഈ ​​​​​രം​​​​​ഗ​​​​​ത്ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ത​​​​​ദ്ദേ​​​​​ശ​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്ത സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ധാ​​​​​ര​​​​​ണ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​മാ​​​​​യാ​​​​​ണു പ​​​​​രി​​​​​പാ​​​​​ടി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

Latest News

Corehub Up