Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presence

ഇന്ത്യ-ജ​പ്പാ​ന്‍ ഉ​ച്ച​കോ​ടി​യി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം

ന്യൂ​​​​ഡ​​​​ല്‍​ഹി: ഇ​​​​ന്ത്യ- ജ​​​​പ്പാ​​​​ന്‍ ഉ​​​​ച്ച​​​​കോ​​​​ടി വി​​​​ജ​​​​യ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നി​​​​ല്‍ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി (വെ​​​​സ്റ്റ്) സി​​​​ബി ജോ​​​​ര്‍​ജി​​​​ന്‍റെ​​​​യും ജ​​​​പ്പാ​​​​നി​​​​ലെ ഇ​​​​ന്ത്യ​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ന​​​​ഗ്മ എം. ​​​​മ​​​​ല്ലി​​​​കി​​​​ന്‍റെ​​​​യും മി​​​​ക​​​​വ് പ്ര​​​​ക​​​​ടം. ജ​​​​പ്പാ​​​​നി​​​​ലെ ഇ​​​​ന്ത്യ​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി​​​​രി​​​​ക്കേ സി​​​​ബി ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു ജ​​​​പ്പാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​നേ ത​​​​കാ​​​​യി​​​​ച്ചി​​​​യു​​​​ടെ ത്രി​​​​ദി​​​​ന സ​​​​ന്ദ​​​​ര്‍​ശ​​​​നം.

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ്ശ​​​​ങ്ക​​​​ര്‍, വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ക്രം മി​​​​സ്രി എ​​​​ന്നി​​​​വ​​​​രും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് ര​​​​ണ്‍​ധീ​​​​ര്‍ ജ​​​​യ്സ്വാ​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രും ഉ​​​​ച്ച​​​​കോ​​​​ടി ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ക്കാ​​​​ന്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി.

എ​​​​ങ്കി​​​​ലും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യ സി​​​​ബി​​​​യു​​​​ടെ​​​​യും ന​​​​ഗ്മ​​​​യു​​​​ടെ​​​​യും ന​​​​യ​​​​ത​​​​ന്ത്ര മി​​​​ക​​​​വി​​​​ന് പൊ​​​​ന്‍​തൂ​​​​വ​​​​ലാ​​​​യി ഇ​​​​ന്ന​​​​ല​​​​ത്തെ ഉ​​​​ച്ച​​​​കോ​​​​ടി. സി​​​​ബി അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി​​​​രി​​​​ക്കേ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഓ​​​​ഗ​​​​സ്റ്റി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി ടോ​​​​ക്കി​​​​യോ​​​​യി​​​​ലും 2022ലും 2023​​​​ലും അ​​​​ന്ന​​​​ത്തെ ജ​​​​പ്പാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഫു​​​​മി​​​​യോ കി​​​​ഷി​​​​ദ ന്യൂ​​​​ഡ​​​​ല്‍​ഹി​​​​യി​​​​ലും ന​​​​ട​​​​ത്തി​​​​യ സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​ക്കു നേ​​​​ട്ട​​​​മാ​​​​യി​​​​രു​​​​ന്നു.

ബു​​​​ധ​​​​നാ​​​​ഴ്ച ഡ​​​​ല്‍​ഹി​​​​യി​​​​ലെ​​​​ത്തി​​​​യ ജ​​​​പ്പാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​നേ ത​​​​കാ​​​​യി​​​​ച്ചി​​​​ക്ക് ഇ​​​​ന്ന​​​​ലെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ഭ​​​​വ​​​​നി​​​​ല്‍ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ര്‍​മു​​​​വും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ചേ​​​​ര്‍​ന്ന് ആ​​​​ചാ​​​​ര​​​​പ​​​​ര​​​​മാ​​​​യ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി. തു​​​​ട​​​​ര്‍​ന്നാ​​​​യി​​​​രു​​​​ന്നു ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ഹൗ​​​​സി​​​​ല്‍ ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഔ​​​​ദ്യോ​​​​ഗി​​​​ക ച​​​​ര്‍​ച്ച​​​​യും ക​​​​രാ​​​​ര്‍ ഒ​​​​പ്പി​​​​ട​​​​ലും. വൈ​​​​കു​​​​ന്നേ​​​​രം താ​​​​ജ് പാ​​​​ല​​​​സ് ഹോ​​​​ട്ട​​​​ലി​​​​ല്‍ 13-ാമ​​​​ത് വാ​​​​ര്‍​ഷി​​​​ക ഇ​​​​ന്ത്യ-​​​​ജ​​​​പ്പാ​​​​ന്‍ ബി​​​​സി​​​​ന​​​​സ് ഫോ​​​​റ​​​​ത്തി​​​​ല്‍ മോ​​​​ദി​​​​യും ത​​​​കാ​​​​യി​​​​ച്ചി​​​​യും പ്ര​​​​സം​​​​ഗി​​​​ച്ചു.

ഫോ​​​​റ​​​​ത്തി​​​​ലെ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​വും ഇ​​​​രു​​​​വ​​​​രും വീ​​​​ക്ഷി​​​​ച്ചു. ജ​​​​പ്പാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്നു രാ​​​​വി​​​​ലെ ടോ​​​​ക്കി​​​​യോ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും.

Latest News

Corehub Up