x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടുവ സാന്നിധ്യം: അരിമുളയില്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു


Published: April 23, 2026 10:52 PM IST | Updated: April 23, 2026 10:52 PM IST

ഇരുളം: കടുവ സാന്നിധ്യം സ്ഥിരീകരിച്ച അരിമുളയ്ക്ക് സമീപം വനസേന രണ്ട് കാമറ ട്രാപ്പ് സ്ഥാപിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുന്നതിന് മൈക്ക് അനൗണ്‍സ്‌മെന്‍റ് നടത്തി. പട്രോളിംഗ് ഊര്‍ജിതമാക്കി.

കടുവയെ കണ്ടെത്തുന്നതിന് അരിമുളയിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ച വനസേന പരിശോധന നടത്തി. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് കെ.പി. അബ്ദുള്‍ ഗഫൂര്‍, കല്‍പ്പറ്റ ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍. പി.കെ. രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു.

സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണ് അരിമുള.

Tags : Tiger presence traps

Recent News

Corehub Up